alternatetext

ഈ ആഴ്ച ഒടിടിയില്‍ റിലീസാകുന്ന സിനിമകളും സീരീസും

alternatetext
alternatetext

ആക്ഷൻ ത്രില്ലർ, കോമഡി തുടങ്ങിയ ലിസ്റ്റില്‍ പെടുന്ന ധാരാളം സിനിമകള്‍ ഹിന്ദി, ഇംഗ്ലീഷ്, തെലുങ്കു ഭാഷകളിലായി ഒടിടിയില്‍ എത്തുന്നുണ്ട്

alternatetext

നന്ദമൂരി ബാലകൃഷ്ണയുടെ ‘ഠാക്കു മഹാരാജും’, റോബർട്ട് ഡി നിരോയുടെ പൊളിറ്റിക്കല്‍ ത്രില്ലർ ‘സീറോ ഡേ’യും,

ഠാക്കു മഹാരാജ്നന്ദമൂരി

ബാലകൃഷ്ണ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ‘ഠാക്കു മഹാരാജ്’ ഒടിടി പ്രീമിയറിനായി ഒരുങ്ങിയിരിക്കുന്നു. 2025 ഫെബ്രുവരി 21 മുതല്‍ സിനിമ നെറ്റ്ഫ്ലിക്സിലൂടെ കാണാം. നന്ദമൂരി ബാലകൃഷ്ണയുടെ കരിയരിലെ 109-ാം ചിത്രമാണിത്. ബോബി ഡിയോള് ആണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായി എത്തുന്നത്.ബോബി കൊല്ലിയാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. പവര്, സര്ദാര് ഗബ്ബര് സിംഗ്, വാള്ട്ടര് വീരയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് കെ എസ് രവീന്ദ്ര എന്ന ബോബി കൊല്ലി.

ഊപ്സ് ! അബ് ക്യാ?

അമേരിക്കൻ പരമ്ബരയായ ‘ജെയിൻ ദി വിർജിന്റെ’ ഹിന്ദി പതിപ്പാണ് ‘ഊപ്സ് ! അബ് ക്യാ?’. ഫെബ്രുവരി 20 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സംപ്രേഷണം ചെയ്യാൻ പോകുന്ന ഒരു കോമഡി പരമ്ബരയാണിത്. ശ്വേത ബസു പ്രസാദ്, ആഷിം ഗുലാത്തി, ജാവേദ് ജാഫേരി, സോണാലി കുല്‍ക്കർണി എന്നിവർ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. കോമഡിയുടെ പശ്ചാത്തലത്തില് സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം സംസാരിക്കുന്ന സീരീസാണിത്.

ക്രൈം ബീറ്റ്സാഖിബ് സലീം

കേന്ദ്രകഥാപാത്രമായി എത്തുന്ന ക്രൈം ത്രില്ലർ ക്രൈം ബീറ്റ് ഒടിടിയിലേക്ക്. അഴിമതിയും, അന്വേഷണാത്മക പത്രപ്രവർത്തനവുമാണ് ഈ ത്രില്ലർ സീരീസിന്റെ പ്രമേയം. കുറ്റവാളികളും നിയമപാലകരും പിന്തുടരുന്ന അപകടകരമായ ഗെയിമിനിടെ കുടുങ്ങിയ ഒരു പുതുമുഖ പത്രപ്രവർത്തകൻ്റെ യാത്രയാണ് ഈ ത്രില്ലർ പറയുന്നത്. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് സുധീർ മിശ്രയാണ് സംവിധായകൻ. സഞ്ജീവ് കൗള്‍ ആണ് സഹസംവിധാനം. ZEE5-ല്‍ 2025 ഫെബ്രുവരി 21 മുതല്‍ ക്രൈം ബീറ്റ് സ്ട്രീമിംഗ് ആരംഭിക്കും.

സീറോ ഡേ

മുൻ യുഎസ് പ്രസിഡന്റ് ജോർജ്ജ് മുള്ളനായി റോബർട്ട് ഡി നീറോ അഭിനയിക്കുന്ന ‘സീറോ ഡേ’ 2025 ഫെബ്രുവരി 20 ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. തങ്ങളുടെ രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിച്ച ഒരു സൈബർ ആക്രമണത്തെക്കുറിച്ച്‌ അന്വേഷിക്കുന്ന ജോർജിനെ ചുറ്റിപ്പറ്റിയാണ് കഥയുടെ ഇതിവൃത്തം.