
പുതിയ തലമുറയുടെ കാഴ്ച്ചപ്പോടെ നിരവധി കൗതുകങ്ങളോടെ ഒരുക്കുന്ന കുടുംബചിത്രമാണ് ‘നമുക്കു കോടതിയില്‍ കാണാം’ .ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഫെബ്രുവരി പതിനാറ് ഞായറാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു.ഹസീബ് ഫിലിംസ്, ആൻ്റ് എം.ജി.സി പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറില്‍ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്ന ഈ ചിത്രം സംജിത് ചന്ദ്രസേനനാണ്.ത്രയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്കു ശേഷം സംജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ഈ രണ്ടു ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച ആഷിക്ക് അലി അക്ബർ ഈ ചിത്രത്തിൻ്റേയും തിരക്കഥ രചിച്ചിരിക്കുന്നു.ശ്രീനാഥ് ഭാസി, ലാലു അലക്സ്, രണ്‍ജി പണിക്കർ ,എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തില്‍ പുതുമുഖംമുണാളിനി ഗാന്ധിയാണ് നായിക., ജോണി ആൻ്റണി നിരഞ്ജ് മണിയൻപിള്ള രാജു, ജാഫർ ഇടുക്കി സി ജോയ് വറുഗീസ്, സുരയൂ രശ്മി ബോബൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കൊപ്പം പുതുമുഖം സഫല്‍ അക്ബറും പ്രധാന വേഷത്തിലെത്തുന്നു.
നിഥിൻ രണ്‍ജി പണിക്കർ അഭിനയ രംഗത്ത്. സംവിധായകൻ നിഥിൻ രണ്‍ജി പണിക്കർ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് അഭിനയരംഗത്തെ ത്തുന്നു. വിനായക് ശശികുമാറിൻ്റെ ശാനങ്ങള്‍ ക്ക് ,രാഹുല്‍ സുബ്രഹ്മണ്യം ഈണം പകർന്നിരിക്കുന്നു. മാത്യു വർഗീസ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. നിർമ്മാണ നിർവ്വഹണം –നിജില്‍ ദിവാകർ. നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായി വരുന്ന ഈ ചിത്രം ഏപ്രില്‍ മാസത്തില്‍ പ്രദർശനത്തിനെത്തുന്നു.വാഴൂർ ജോസ്.




