alternatetext

യുവനിര അണിനിരക്കുന്ന ‘ബ്രോമാൻസ്’ നാളെ തീയേറ്ററുകളിലേക്ക്

alternatetext
alternatetext

ചിരിയും സസ്പെൻസും പ്രണയവും സൗഹൃദവും ആക്ഷനും നിറയ്ക്കാൻ വെള്ളിയാഴ്ച മുതല്‍ ‘ബ്രോമാൻസ്’ തിയേറ്ററുകളിലേക്ക്. ജോ ആൻഡ് ജോ, 18 പ്ലസ്, എന്നീ സിനിമകള്‍ക്ക് ശേഷം അരുണ്‍ ഡി. ജോസിന്റെ സംവിധാനത്തില്‍ യുവനിര അണിനിരക്കുന്ന ‘ബ്രോമാൻസ്’ വെള്ളിയാഴ്ച ലോകമെമ്ബാടുമുള്ള തീയേറ്ററുകളില്‍ പ്രദർശനത്തിന് എത്തുമ്ബോള്‍ പ്രേക്ഷകർ അത്യധികം ആവേശത്തിലും ആകാംക്ഷയിലുമാണ്.

alternatetext

ബുധനാഴ്ച രാജേന്ദ്ര മൈതാനിയില്‍ നടന്ന എം.ജി. യൂണിവേഴ്സ്റ്റി നാടകോത്സവം വേദിയിലെത്തിയ ബ്രോമാൻസ് താരങ്ങള്‍ പ്രേക്ഷകരെ ആഹ്ലാദത്തിലാഴ്ത്തിയിരുന്നു. ചിത്രത്തിന്റെ പ്രീ റിലീസ് പ്രമോഷൻ ആഘോഷങ്ങള്‍ അന്നേദിവസത്തെ പരിപാടിയോടുകൂടി അവസാനിച്ചു.

കഴിഞ്ഞദിവസമെത്തിയ “പിരാന്ത്” എന്ന ലിറിക്കല്‍ ഗാനവും മുന്നേയിറങ്ങിയ പ്രൊമോ ഗാനം ജെൻ സീ ആന്തവും യുവാക്കള്‍ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പുറത്തെത്തിയ സിനിമയുടെ ഒന്നര മിനിറ്റോളം ദൈർഘ്യമുള്ള ട്രെയിലറും ഒരു ഫണ്‍ റൈഡ് സൂചനയാണ് നല്‍കിയത്.

മലയാള സിനിമയിലെ യൂത്ത് ഐക്കണുകളായ മാത്യൂ തോമസ്, അർജുൻ അശോകൻ, സംഗീത് പ്രതാപ്, മഹിമ നമ്ബ്യാർ എന്നിവരെല്ലാം ട്രെയിലറിലുണ്ട്. ബിനു പപ്പുവിന്റെ ശബ്ദവും ബാക്ക്ഗ്രൗണ്ടില്‍ കേള്‍ക്കാം. കലാഭവൻ ഷാജോണ്‍, ശ്യാം മോഹൻ തുടങ്ങിയവും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. അരുണ്‍ ഡി. ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് – ചമൻ ചാക്കോ, ക്യാമറ – അഖില്‍ ജോർജ്, ആർട്ട് – നിമേഷ് എം താനൂർ, മേക്കപ്പ് – റോണേക്സ് സേവ്യർ, കോസ്റ്റ്യും – മഷർ ഹംസ, പ്രൊഡക്ഷൻ കണ്‍ട്രോളർ – സുധർമ്മൻ വള്ളിക്കുന്ന്, ചീഫ് അസോസിയേറ്റ് – രജിവൻ അബ്ദുല്‍ ബഷീർ, ഡിസൈൻ – യെല്ലോ ടൂത്, വിതരണം – സെൻട്രല്‍ പിക്ചർസ്, പി.ആർ.ഓ – റിൻസി മുംതാസ്, സീതലക്ഷ്മി, ഡിജിറ്റല്‍ മാർക്കറ്റിങ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്