
നർത്തകരായ ദമ്ബതികള്‍ നിർമിച്ച് സംവിധാനം ചെയ്യുന്ന ചിത്രം ‘ആത്മസഹോ’ ഫെബ്രുവരി 28ന് തീയറ്ററുകളിലെത്തു. ഒരു ഇടവേളയ്ക്ക് ശേഷം രഞ്ജി പണിക്കർ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിലെ കേന്ദ്രകഥാപാത്രം രാഘവൻ സഖാവിനെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഗോപു കിരണ്‍ സദാശിവൻ കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം ഭാര്യ അഷിൻ കിരണ്‍ ആണ്.

ചിത്രത്തിന്റെ കോറിയോഗ്രാഫി ചെയ്തിരിക്കുന്നതും ഈ ദമ്ബതികള്‍ ഒരുമിച്ചാണ്. മാസ്റ്റർ പീസ്, സഹസ്രം, കെമിസ്ട്രി എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് കൊറിയോഗ്രാഫറായിരുന്നു ഗോപു കിരണ്‍. സുധീർ കരമന, സിനോജ് വർഗീസ്, ഗോപുകിരണ്‍, സദാശിവൻ, നോബി, ചന്ദുനാഥ്, നെല്‍സണ്‍ ജയകുമാർ (തട്ടീം മുട്ടീം ), വിനോദ് കോവൂർ, ശ്രീകുമാർ, അരിസ്റ്റോ സുരേഷ്, ഹരിശാന്ത്, മഞ്ജു പത്രോസ്, ആഷിൻ കിരണ്‍, ശിവ പ്രീയ, ലിസി ബാബു, ബിന്ദു, ദീപ എന്നിവർ ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളാകുന്നു.
ചിത്രത്തിന്റെ ക്യാമറ: ഗൗതം ലെനിൻ. സംഗീതം: റോണി റാഫേല്‍. ലിറിക്സ്, ഡയലോഗ്: സിനു സാഗർ. എഡിറ്റർ: ശ്യാം സാംബശിവൻ. പ്രൊഡക്ഷൻ കണ്ട്രോളർ: കിച്ചി പൂജപ്പുര. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഡുഡു ദേവസി. അസിസ്റ്റന്റ് ഡയറക്ടേഴ്സ്: സുഹൈല്‍, സുല്‍ത്താൻ, ശിവ മുരളി, രതിൻ റാം, സല്മാൻ സിറാജ്. കോസ്റ്റ്യും: ശ്രീജിത്ത് സുകുമാരപുരം. ആർട്ട്: മനോജ് ഗ്രീൻവുഡ്സ്. പിആർ ഓ: മഞ്ജു ഗോപിനാഥ്.




