alternatetext

ജഗദീഷും ഇന്ദ്രൻസും പരിവാര്‍ ഫസ്റ്റ് ലുക്ക്

alternatetext
alternatetext

ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനരാജ്, ഭാഗ്യ, ഋഷികേശ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പരിവാർ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

alternatetext

സോഹൻ സീനുലാല്‍, പ്രമോദ് വെളിയനാട്, ഉണ്ണി നായർ, ഷാബു പ്രൗദീൻ, ആല്‍വിൻ മുകുന്ദ്, വൈഷ്ണവ്, അശ്വത്ത് ലാല്‍, ഹില്‍ഡ സാജു, ഉണ്ണിമായ നാലപ്പാടം, ഷൈനി വിജയൻ, ശോഭന വെട്ടിയാർ എന്നിവരാണ് മറ്റു താരങ്ങള്‍. മുഴുനീള കോമഡി ചിത്രമായാണ് പരിവാർ ഒരുങ്ങുന്നത്.

ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറില്‍ ആൻ സജീവ്, സജീവ് പി.കെ എന്നിവരാണ് നിർമ്മാണം. ഛായാഗ്രഹണം: അല്‍ഫാസ് ജഹാംഗീർ, സംഗീതം: ബിജിബാല്‍, ഗാനങ്ങള്‍: സന്തോഷ് വർമ്മ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധീർ അമ്ബലപ്പാട്, പ്രൊഡക്ഷൻ കണ്‍ട്രോളർ: സതീഷ് കാവില്‍ കോട്ട, കല: ഷിജി പട്ടണം, വസ്ത്രലങ്കാരം: സൂര്യ രാജേശ്വരീ, മേക്കപ്പ്: പട്ടണം ഷാ, എഡിറ്റർ: വി.എസ് വിശാല്‍, ആക്ഷൻ: മാഫിയ ശശി, സൗണ്ട് ഡിസൈൻ: എം.ആർ കരുണ്‍ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കെ.ജി രജേഷ്‌കുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ശിവൻ പൂജപ്പുര, പി.ആർ.ഒ: എ.എസ് ദിനേശ്.