alternatetext

കൗമാര മനസ്സുകളുടെ പ്രണയം ; ‘ഒരു വയനാടൻ പ്രണയകഥ”; ആദ്യ ഗാനം പുറത്ത്

alternatetext
alternatetext

കൊച്ചി: നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഒരു വയനാടൻ പ്രണയകഥ’യുടെ ആദ്യ ഗാനത്തിൻ്റെ ലിറിക്കല്‍ വീഡിയോ പുറത്ത് .

alternatetext

എം.കെ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചിത്രത്തിന്‍റെ നിർമ്മാണം. ലെജിന്‍ ചെമ്മാനി എഴുതിയ വരികളില്‍ മുരളി അപ്പാടത്ത് സംഗീതം നല്‍കിയ ഗാനത്തില്‍ വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്.

സ്കൂള്‍ കാലഘട്ടങ്ങളില്‍ ആണ് കൗമാരക്കാരില്‍ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്.