
നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന ആറാമത് നേപ്പാള്‍ കള്‍ച്ചറല്‍ ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ (NCIFF) ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള ഇന്റർനാഷണല്‍ അവാർഡ് ‘പൂവ് ‘ എന്ന മലയാള സിനിമയ്ക്ക് ലഭിച്ചു. ഇതിലെ പ്രധാന കഥാപാത്രം ചെയ്ത മഞ്ജുളൻ ആണ് ഏറ്റവും മികച്ച നടനുള്ള അന്താരാഷ്ട്ര അവാർഡ് നേടിയത്.

E.സന്തോഷ് കുമാർ നിർമ്മിച്ച് ജോണ്‍സണ്‍ V. ദേവസി തിരക്കഥ എഴുതി അനീഷ് ബാബു അബ്ബാസ്, ബിനോയ് ജോർജ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. ജീവിതത്തിന്റെ നാല് ഘട്ടങ്ങളില്‍ സ്വാധീനം ചെലുത്തുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു പുരുഷന്റെ അനന്തമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഫെബ്രുവരി1 ന് കാഠ്മണ്ഡുവിലെ നാഷണല്‍ ഫിലിം ഡെവലപ്മെന്റ് ബോർഡ് തിയേറ്ററില്‍ നടന്ന പ്രൗഢഗംഭീരമായി ചടങ്ങില്‍ വെച്ച് നേപ്പാള്‍ കമ്മ്യൂണിക്കേഷൻ & ഇൻഫോർമേഷൻ ടെക്നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങില്‍ ഇല്‍ നിന്ന് സംവിധായകൻ അനീഷ് ബാബു അബ്ബാസും നടൻ മഞ്ജുളനും അവാർഡുകള്‍ ഏറ്റുവാങ്ങി.




