
കുഞ്ചാക്കോ ബോബൻ, പ്രിയ മണി എന്നിവർ പ്രധാന താരങ്ങളായി നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓണ്‍ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററില്‍.ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ ജഗദീഷ്, വിശാഖ് നായർ, മനോജ് കെ യു, റംസാൻ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, വിഷ്‍ണു ജി. വാരിയർ, ലേയ മാമ്മൻ, ഐശ്വര്യ തുടങ്ങിയവരാണ് മറ്ര് താരങ്ങള്‍.

നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളില്‍ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച കഥാപാത്രത്തെ ജിത്തു അഷ്റഫ് അവതരിപ്പിച്ചിട്ടുണ്ട്.’ജോസഫ്’, ‘നായാട്ട്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഇലവീഴാപൂഞ്ചിറ എന്ന ചിത്രത്തിന്റെ സംവിധായകനുമായ ഷാഹി കബീറാണ് രചന നിർവഹിക്കുന്നത്. റോബി വർഗീസ് രാജാണ് ക്യാമറ.
ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു. പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ ബാനറില്‍ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം.ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസ് ചിത്രം വിതരണത്തിന് എത്തിക്കുന്നു. പി. ആർ. ഒ : പ്രതീഷ് ശേഖർ.




