
രമേശ് എസ്. മകയിരം തിരക്കഥയെഴുതി സംവിധാനം ചെയ്ത “നാല്‍പ്പതുകളിലെ പ്രണയം” എന്ന ചിത്രത്തിന്റെ ഓഡിയോ കവറിന്റെ പ്രകാശനം മന്ത്രി സജി ചെറിയാൻ, മന്ത്രി വി.എൻ.
വാസവൻ, നടൻ ടൊവീനോ തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

എംഎല്‍എമാരായ യു. പ്രതിഭ, ദലിമ ജോർജ്, സംവിധായകൻ രമേശ് എസ്. മകയിരം, നടിമാരായ ആശ വാസുദേവൻ നായർ, മഴ രമേശ് ,ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
രമേശ് എസ്. മകയിരം, ആശ വാസുദേവൻ നായർ എന്നിവർ എഴുതിയ വരികള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം പകർന്ന ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്. ഷഹബാസ് അമൻ, നിത്യാ മാമൻ, ഗിരീഷ് നാരായണൻ,കാഞ്ചന ശ്രീറാം, അമൃത ജയകുമാർ, ഐശ്വര്യ മോഹൻ, അന്നപൂർണ പ്രദീപ് , ശ്രേയ അന്ന ജോസഫ് എന്നിവരാണ് ഗായകർ.
ചിത്രത്തില്‍ ശ്രീദേവി ഉണ്ണി, കുടശനാട് കനകം, മെർലിൻ റീന, ക്ഷമ കൃഷ്ണ, ഗിരിധർ കൃഷ്ണ, ധന്യ സി മേനോൻ, മഴ രമേശ്, പാർഥിപ്, ഷഹനാസ്, ജാനിഷ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്നു.
മഴ ഫിലിംസ്, ആർജെഎസ് ക്രീയേഷൻസ്, ജാർ ഫാക്ടറി എന്നീ ബാനറില്‍ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. ജയൻദാസ് നിർവഹിക്കുന്നു. എഡിറ്റർ-ലിനോയ് വർഗീസ് പാറിടയില്‍, പ്രൊഡക്ഷൻ കണ്ട്രോളർ-എല്‍ദോ സെല്‍വരാജ്, ആർട്ട്-ശ്രുതി ഇ.വി.,
മേക്കപ്പ്- ബിനു സത്യൻ,നവാസ്, അസ്സോസിയേറ്റ് ഡയറക്ടർ-ഷാജി ജോണ്‍, അവിനെഷ്, ജോസ്, ഡിസൈൻ-ആർക്കെ. തിരുവനന്തപുരം, വാഗമണ്‍, ചെങ്ങന്നൂർ എന്നിവടങ്ങളിലായി ചിത്രീകരണം പൂർത്തിയായ നാല്‍പ്പതുകളിലെ പ്രണയം ഉടൻ പ്രദർശനത്തിനെത്തും. പിആർഒ-എ.എസ്. ദിനേശ്.




