alternatetext

ഷൈൻ ടോം ചാക്കോ, ജാഫര്‍ ഇടുക്കി ചിത്രം ചാട്ടുളി ഫെബ്രുവരി 21ന്

alternatetext
alternatetext

ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, കലാഭവൻ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം ചെയ്യുന്ന ചാട്ടുളി ഫെബ്രുവരി 21ന് നവതേജ് ഫിലിംസ് പ്രദർശനത്തിന് എത്തിക്കും. കാർത്തിക് വിഷ്ണു, ശ്രുതി ജയൻ, ലതാ ദാസ്, വർഷ പ്രസാദ്, തുടങ്ങിയവരാണ് മറ്ര് താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം ജയേഷ് മൈനാഗപ്പള്ളി .പ്രമോദ്. കെ. പിള്ള ഛായാഗ്രഹണം നിർവഹിക്കുന്നു.ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ആന്റണി പോള്‍,നിഖില്‍ എസ് മറ്റത്തില്‍,ഫൈസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രാഹുല്‍ രാജ് ,ജസ്റ്റിൻ ഫിലിപ്പോസ് എന്നിവർ സംഗീതം പകരുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-അജു വി.എസ്.പ്രൊഡക്ഷൻ കണ്‍ട്രോളർ- ഷാജി പട്ടിക്കര, എഡിറ്റർ-അയൂബ് ഖാൻ,ബിജിഎം-രാഹുല്‍ രാജ്,കല-അപ്പുണ്ണി സാജൻ, മേക്കപ്പ് -റഹിം കൊടുങ്ങല്ലൂർ,വസ്ത്രാലങ്കാരം-രാധാകൃഷ്ണൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-രാഹുല്‍ കൃഷ്ണ,സ്റ്റില്‍സ്-അനില്‍ പേരാമ്ബ്ര ,നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറില്‍ നെല്‍സണ്‍ ഐപ്പ്, ഷാ ഫൈസി, സുജൻ കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.പി .ആർ. ഒ എ .എസ് ദിനേശ്.

alternatetext