alternatetext

‘ജനനായകൻ’ ചിത്രത്തിന്റെ ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

alternatetext
alternatetext

ദളപതി 69ന്റെ ടൈറ്റില്‍ “ജനനായകൻ” എന്നുള്ളത് വെളിപ്പെടുത്തി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ റിലീസായിരുന്നു.

alternatetext

നിമിഷ നേരം കൊണ്ടാണ് വിജയ് ചിത്രം ജനനായകന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ ഇപ്പോള്‍ പുറത്തുവിട്ടു.

“നാൻ ആണൈയിട്ടാല്‍” എന്ന അടിക്കുറിപ്പോടുകൂടിയാണ് വിജയ് സോഷ്യല്‍ മീഡിയയില്‍ സെക്കന്റ് ലുക്ക് പോസ്റ്റർ ഷെയർ ചെയ്തത്. നിമിഷ നേരത്തിനുള്ളില്‍ സെക്കന്റ് ലുക്ക് പോസ്റ്ററും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. എച്ച്‌ വിനോദ് ആണ് ജനനായകന്റെ സംവിധാനം നിർവഹിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന്റെ സംഗീതമൊരുക്കുന്നു. ജനനായകനില്‍ പ്രധാന കഥാപാത്രങ്ങളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങിയ താരങ്ങളെത്തുന്നു. വെങ്കട്ട് കെ നാരായണയാണ് കെ വി എൻ പ്രൊഡക്ഷന്റെ പേരില്‍ ജനനായകൻ നിർമ്മാണം നിർവഹിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കള്‍.

ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ, ആക്ഷൻ : അനില്‍ അരശ്, ആർട്ട് : വി സെല്‍വ കുമാർ, എഡിറ്റിങ് : പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി : ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് : നാഗരാജ, പ്രൊഡക്ഷൻ കണ്‍ട്രോളർ : വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് : പ്രതീഷ് ശേഖർ.