alternatetext

സെറിബ്രൽപാൾസിയെ കീഴ്‌പ്പെടുത്തിയ സംവിധായാകനായ രാഗേഷ് കൃഷ്ണന്റെ സിനിമാ സ്വപ്നത്തിന് പിന്തുണയുമായി ടീം മാർക്കോ

alternatetext
alternatetext

പത്തനംതിട്ട: ജീവിതത്തില്‍ വെല്ലുവിളികളെ അതിജീവിച്ച്‌ സിനിമാ സ്വപ്നം സാക്ഷാത്കരിച്ച രഗേഷ് കൃഷ്ണൻ എന്ന സംവിധായകന് പിന്തുണയേകി നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മാർക്കോ സിനിമയുടെ സംവിധായകനാണ് ഷെരീഫ് മുഹമ്മദ്.

alternatetext

സെറിബ്രല്‍പാള്‍സി എന്ന രോഗത്തെ നിശ്ചയദാർഢ്യം കൊണ്ട് കീഴ്‍പ്പെടുത്തി സിനിമാ സംവിധാനം എന്ന സ്വപ്നത്തിന് സാമ്ബത്തിക സഹായത്തിന് ഇനി മറ്റ് മാർഗങ്ങള്‍ തേടേണ്ടതില്ല. തുടർന്നും സിനിമ ഒരുക്കുന്നതിനായുള്ള സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തിരിക്കുകയാണ് ടീം മാർക്കോ.

രാഗേഷ് കൃഷ്ണൻ തന്റെ സമൂഹ മാധ്യമ പേജിലൂടെ പങ്കുവെച്ചിരിക്കുന്ന വീഡിയോയിലാണ് മാർക്കോ ടീമിന് നന്ദി അറിയിച്ചിരിക്കുന്നത്. ഈയൊരു ജീവിതാവസ്ഥയിലും ഒരു സിനിമ സംവിധാനം ചെയ്ത് മൂന്നാഴ്ച തിയേറ്ററുകളില്‍ ഓടിക്കാൻ കഴിഞ്ഞതില്‍ രാഗേഷ് കൃഷ്ണനുള്ള ഒരു അംഗീകാരം കൂടിയാണിതെന്നും മാർക്കോ ടീം അറിയിച്ചിട്ടുണ്ട്.

‘കഴിഞ്ഞ നവംബർ 29ന് തിയേറ്ററുകളില്‍ റിലീസായ എന്‍റെ ചിത്രം ‘കളം@24’ മൂന്നാഴ്ച തിയേറ്ററില്‍ ഓടിയിരുന്നു. പലരില്‍ നിന്നും നല്ല അഭിപ്രായം ലഭിച്ചു. ഏറെ നാളത്തെ കഷ്ടപ്പാടിനൊടുവിലാണ് സിനിമ റിലീസ് ചെയ്യാൻ കഴിഞ്ഞത്. നിരവധിപേർ നല്ല വാക്കുകള്‍ വിളിച്ചറിയിച്ചു.

അക്കൂട്ടത്തില്‍ മാർക്കോ പ്രൊഡ്യൂസര്‍ ഷെരീഫിക്ക എന്നെ ഞെട്ടിച്ചുകളഞ്ഞു. നേരിട്ട് കാണണമെന്ന് പറഞ്ഞ് അദ്ദേഹമാണ് എന്നെ വിളിച്ചത്. ശേഷം അദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ എന്നെ വീട്ടില്‍ വന്നു കണ്ടു. സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു. സാമ്ബത്തിക സഹായവും നല്‍കുകയുണ്ടായി.

ഒത്തിരി നന്ദിയുണ്ട്’. ‘എന്നെപോലെയുള്ള ആളുകള്‍ക്ക് വലിയൊരു പ്രചോദനമാണ് അദ്ദേഹം തന്നിരിക്കുന്നത്. ഒത്തിരി സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. എന്‍റെ സിനിമ കാണണമെന്നും നേരിട്ട് കാണണമെന്നും അദ്ദേഹം എനിക്ക് വാക്ക് നല്‍കിയിട്ടുണ്ട്.

100 കോടിക്ക് മേല്‍ കളക്ഷനുമായി ബോക്സോഫീസില്‍ കുതിക്കുക്കുന്ന മാർക്കോയ്ക്ക് വിജയാശംസകള്‍. ഞങ്ങളുടെ പടം ഒടിടി റിലീസിനായുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്’ രാഗേഷ് സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.