alternatetext

പ്രേമലു 2ന്റെ പുതിയ അപ്ഡേഷനുമായി നിർമാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ.

alternatetext
alternatetext

2024ല്‍ മലയാളികള്‍ മനസ്സറിഞ്ഞ് സ്വീകരിച്ച ചിത്രങ്ങളുടെ ലിസ്റ്റില്‍ ഏറ്റവും പ്രധാനമായിരുന്നു പ്രേമലു. സച്ചിനായി നെസ്ലിനും റീനുവായി മമിതയും എത്തിയപ്പോള്‍ ഏറെ ചിരിപ്പിക്കുന്ന മുഹൂര്‍ത്തങ്ങളായിരുന്നു വന്നത്. സിനിമ അവസാനിച്ച്‌ തീയറ്റര്‍ റെസ്‌പോണ്‍സ് ഉണ്ടായപ്പോള്‍ തന്നെ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന കാര്യം അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

alternatetext

ഇപ്പോഴിതാ അതേ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ പ്രേമലു 2ന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് നിര്‍മാതാക്കളില്‍ ഒരാളായ ദിലീഷ് പോത്തന്‍. ‘പ്രേമലു 2ന്റെ എഴുത്ത് കാര്യങ്ങളൊക്കെ കഴിഞ്ഞു. ലൊക്കേഷന്‍ ഹണ്ടും മറ്റ് പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളും നടക്കുകയാണ്.

ജൂണ്‍ പകുതിയോടെ പ്രേമലു 2ന്റെ ആദ്യ ഷെഡ്യൂള്‍ ഷൂട്ട് തുടങ്ങും. ഇത്തവണ മൂന്ന് നാല് ഷെഡ്യൂള്‍ ഉണ്ട്. 2025 അവസാനത്തേക്ക് റിലീസ് ചെയ്യാനാണ് പ്ലാനിട്ടിരിക്കുന്നത്. സംവിധായകന്‍ ഗിരീഷിന്റെ തീരുമാനമാണത്. ഷൂട്ട് എന്തായാലും ജൂണ്‍ പകുതിയോടെ ആരംഭിക്കും. ആദ്യഭാഗത്തെക്കാള്‍ കുറച്ചുകൂടി വലിയ ക്യാന്‍വാസില്‍ ഉള്ളൊരു പടമാണ്’, എന്നാണ് ദിലീഷ് പോത്തന്‍ പറഞ്ഞത്.

തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയൊരു അഭിമുഖത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗിരീഷ് എഡി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. പ്രേമലുവിന്റെ സക്സസ് സെലിബ്രേഷനിടെ ആയിരുന്നു പ്രേമലു 2 പ്രഖ്യാപിച്ചത്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. ഫെബ്രുവരി 9ന് ആണ് പ്രേമലു തിയറ്ററുകളില്‍ എത്തിയത്. നസ്ലെന്‍, മമിത എന്നിവര്‍ക്കൊപ്പ ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, അല്‍താഫ് സലിം, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു