
2024ലെ സിനിമകളുടെ തീയേറ്റർ ഹിറ്റ് വസന്തത്തിനുശേഷം, 2025 ന് ആവേശകരമായ തുടക്കം നല്‍കി “ഐഡന്റിറ്റി” എന്ന മനോഹരമായ മലയാളം ത്രില്ലർ ചിത്രം. 2024 ല്‍ 50 കോടിയും 100 കോടിയും കടന്ന് ബോക്സോഫീസില്‍ കുതിച്ചെത്തിയ “മഞ്ചുമ്മല്‍ ബോയ്‌സ്,” “ARM,” “ആവേശം,” “കിഷ്കിന്ദാ കാണ്ടം,” “ഗുരുവായൂർ അമ്ബലനടയില്‍,” “വാഴ,” “ആട് ജീവിതം,” “അന്വേഷിപ്പിൻ കണ്ടെത്തും,” “ഓസ്‌ലർ,” “ഭ്രമയുഗം,” “വർഷങ്ങള്‍ക്ക് ശേഷം,” “പ്രേമലു” എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങള്‍ മലയാള സിനിമയുടെ പേര് മറ്റ് സംസ്ഥാനങ്ങളില്‍ വലിയ രീതിയില്‍ ഉയർത്തി.

അതേ രീതിയില്‍ തന്നെ റെക്കോർഡിടുന്ന കളക്ഷനുകളോടെ മുന്നേറുകയാണ് പുതിയതായി പുറത്തിറങ്ങിയ ത്രില്ലർ ചിത്രം “ഐഡന്റിറ്റി” യും. ടൊവിനോ തോമസ്, തൃഷ കൃഷ്ണൻ, വിനയ് റായ് എന്നിവരെ പ്രധാന വേഷങ്ങളില്‍ അണിനിരത്തിയ ഈ ചിത്രം ജനുവരി 2നാണ് തിയേറ്ററുകളില്‍ എത്തിയത്. എല്ലായിടത്തും ബ്ലോക്ക്ബസ്റ്റർ പ്രതികരണമാണ് ഐഡന്റിറ്റിക്ക് ലഭിച്ചത്.
ആദ്യ നാല് ദിവസത്തിനുള്ളില്‍ തന്നെ ലോകമെമ്ബാടും 23.20 കോടി രൂപയുടെ കുത്തക കളക്ഷൻ നേടി. തമിഴ് പതിപ്പിലും ചിത്രം വലിയ വിജയം നേടി. അതേസമയം, വെറും രണ്ട് ആഴ്ചയ്ക്കുള്ളില്‍ 40.23 കോടി പിന്നിട്ടിരിക്കുകയാണ് ഐഡന്റിറ്റിയുടെ കളക്ഷൻ റിപ്പോർട്ടിപ്പോള്‍. വിവിധ തീയേറ്ററുകളിലെല്ലാം ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുന്നതിനാല്‍ 50 കോടി ക്ലബ്ബില്‍ അധികം വൈകാതെ പ്രവേശിക്കുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിച്ച് കഴിഞ്ഞു.
അടുത്ത ആഴ്ചകളില്‍ തെലുങ്ക്, ഹിന്ദി ഭാഷകളിലും പുറത്തിറങ്ങാനിരിക്കുകയാണ് “ഐഡന്റിറ്റി”. ചിത്രം തീയേറ്ററുകള്‍ക്ക് സജീവ വർഷം മുന്നില്‍ കാത്തിരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് നല്‍കുന്നത്. തുടർച്ചയായ ഈ ബോക്സോഫീസ് വിജയങ്ങള്‍ കൂടുതല്‍ പ്രേക്ഷകരെ തീയേറ്ററുകളിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു. അഖില്‍ പൗളും അനസ് ഖാനും ചേർന്നാണ് “ഐഡന്റിറ്റി” തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. രാജു മല്ലിയത്തും ഡോ. സി.ജെ. റോയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഗോകുലം മൂവീസ് വഴി ഡ്രീം ബിഗ് ഫിലിംസ് ആണ് വിതരണക്കാർ




