
ധ്രുവൻ, ഗൗതം കൃഷ്ണ, സാസ്വിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.

വിശ്വാസവും, അവിശ്വാസവും നിലനില്‍ക്കുന്ന തറവാട്ടിലേക്ക് ഒരു പെണ്‍കുട്ടി കടന്നു വരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നേമം പുഷ്പരാജ് അവതരിപ്പിക്കുന്നത്.ജോയ് മാത്യു, സുധീർ കരമന, രേഖ, ഷാജു ശ്രീധർ, നന്ദു, രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ ,ഹിമാശങ്കരി, അംബിക മോഹൻ, രശ്മി സജയൻ, ആറ്റുകാല്‍തമ്ബി, അജിത് കുമാർ, എ.ആർ. കണ്ണൻ എന്നിവരും ഏതാനും പുതുമുഖങ്ങളും പ്രധാന താരങ്ങളാണ്.തിരക്കഥ -ആർ. ഗോപാല്‍,ഛായാഗ്രഹണം – അഴകപ്പൻ,സംഗീതം മോഹൻ സിതാര, ഗാനങ്ങള്‍ – നേമം പുഷ്പരാജ്,
ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടർ പ്രശാന്ത് വടകര,എഡിറ്റിംഗ് – വി.എസ്.വിശാല്‍, കലാസംവിധാനം -ത്യാഗു തവനൂർ,മേക്കപ്പ് – പട്ടണം റഷീദ്. പട്ടണം ഷാ, കോസ്റ്റ്യും – ഡിസൈൻഇന്ദ്രൻസ് ജയൻ, സംഘട്ടനം മാഫിയ ശശി,പ്രൊഡക്ഷൻ കണ്‍ട്രോളർ – പ്രതാപൻ കല്ലിയൂർ ,പ്രൊജക്‌ട് ഡിസൈൻ – ഏ.ആർ.കണ്ണൻ,
ഫോർച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ആർ. ഗോപാലാണ് നിർമ്മാണം.അടുത്ത മാസം ചിത്രം പ്രദർശനത്തിന് എത്തും.പി.ആർ. ഒ വാഴൂർ ജോസ്.




