
പി ജയചന്ദ്രനെ അവസാനമായി കാണാനും അന്ത്യമോപചാരം അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് പൂങ്കുന്നത്തെ വീട്ടിലേക്കും പൊതുദര്‍ശനം നടന്ന സംഗീത നാടക അക്കാദമിയിലെ റീജിണല്‍ തിയ്യറ്റിലേക്കും ഒഴുകിയെത്തിയത്. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ആര്.ബിന്ദു പുഷ്പചക്രം സമര്‍പ്പിച്ചു. മലയാളത്തിന്റെ പ്രിയ നടന് മമ്മൂട്ടി പൂങ്കുന്നത്തെ വീട്ടിലെത്തി പി.ജയചന്ദ്രന് അന്ത്യമോപചാരം അര്‍പ്പിച്ചു. കൈരളിക്ക് വേണ്ടി ടി.ആര്.അജയന് പുഷ്പ ചക്രം സമര്‍പ്പിച്ചു.

അഞ്ചു പതിറ്റാണ്ടിലേറെയായി സംഗീതപ്രേമികളെ ആനന്ദിപ്പിച്ച പ്രിയ ഗായകന് പി ജയചന്ദ്രന്റെ മൃതദേഹം രാവിലെ ഒമ്ബതരയോടെയാണ് ആശുപത്രിയില്‍ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ചത്. മലയാളത്തിന്റെ ഭാവഗായകനെ അവസാനമായി കാണാന്‍ നിരവധി പേരാണ് രാവിലെ തന്നെ വീട്ടിലേക്കെത്തിയിരുന്നത്. അമല ആശുപത്രിയില്‍ നിന്ന് കുടുംബാംഗങ്ങളും മുന്‍ മന്ത്രി വി എസ് സുനില്‍കുമാറും ജയരാജ് വാര്യരും ചേര്‍ന്നായിരുന്നു മൃതദേഹം ഏറ്റുവാങ്ങിയത്.
പൂങ്കുന്നത്തെ വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം സംഗീത നാടക അക്കാദമിയിലെ റീജിണല്‍ തിയേറ്ററില്‍ പൊതുദര്‍ശനത്തിന് വെച്ചു. സമൂഹത്തിന്റെ നാനാതുറയില്‍ നിന്നുള്ള ആയിരങ്ങളാണ് പി.ജയചന്ദ്രനെ കാണാനായി റീജിനല്‍ തിയേറ്ററിലേക്കെത്തിയത്. മന്ത്രിമാരായ ആര്.ബിന്ദു, കെ.രാജന്, എ.കെ.ശശീന്ദ്രന്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരന്, നടന് മമ്മൂട്ടി, ചലച്ചിത്രപ്രവര്‍ത്തകരായ സത്യന് അന്തിക്കാട്, കമല്‍, സിബി മലയില്‍, നടന് ബിജു മേനോന്, രമേഷ് പിഷാരടി ഗായകന് എം.ജി.ശ്രീകുമാര്‍, സംഗീത സംവിധായകന് എം.ജയചന്ദ്രന് എന്നിവര്‍ അന്ത്യമോപചാരം അര്‍പ്പിക്കാനെത്തി. മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ആര്.ബിന്ദു പുഷ്പചക്രം സമര്‍പ്പിച്ചു. കൈരളിക്ക് വേണ്ടി ടി.ആര്.അജയന് പുഷ്പചക്രം അര്‍പ്പിച്ചു.
സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് പറവൂര്‍ ചേന്ദമംഗലം പാലിയം വീട്ടിലാണ്. ശനിയാഴ്ച രാവിലെ മൃതദേഹം അങ്ങോട്ട് കൊണ്ടു പോകും




