alternatetext

ഒടിടിയില്‍ എത്തി ‘കടകൻ’

alternatetext
alternatetext

ഹക്കിം ഷാജഹാൻ നായകനായ ചിത്രം കടകൻ ഒടിടിയില്‍ എത്തി. ചിത്രത്തിൻ്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സജില്‍ മമ്ബാടാണ്. ആക്ഷന് പ്രാധാന്യം നല്‍കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഖലീലാണ്. സണ്‍ നെക്സ്റ്റിലൂടെയാണ് കടകൻ സിനിമ ഒടിടിയില്‍ എത്തിയത്.

alternatetext

കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസിന് ആണ്. ബോധിയും എസ്കെ. മമ്ബാടും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ചിത്രത്തില്‍ ഹരിശ്രീ അശോകൻ, രഞ്ജിത്ത്, നിർമല്‍ പാലാഴി, ബിബിൻ പെരുംമ്ബിള്ളി, ജാഫർ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിൻ റിഫായ്, മണികണ്ഠൻ ആർ ആചാരി, സിനോജ് വർഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവർ സുപ്രധാന വേഷത്തിലെത്തുന്നു.

പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നക്കോത്ത്. സൗണ്ട് ഡിസൈൻ ജിക്കു. ഛായാഗ്രഹണം ജാസിൻ ജസീല്‍. പ്രൊഡക്ഷൻ കണ്‍ട്രോളർ ദീപക് പരമേശരനായ ചിത്രത്തിന്റെ റി റെക്കോർഡിങ് മിക്സർ ബിബിൻ ദേവ്, വസ്ത്രാലങ്കാരം റാഫി കണ്ണാടിപറമ്ബ, മേക്കപ്പ് സജി കാട്ടാക്കട, ഗാനങ്ങള്‍ ഷംസുദ് എടരിക്കോട്, അതുല്‍ നറുകര, ബേബി ജീൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിച്ചു, സെക്കൻഡ് യൂണിറ്റ് ഡിഒപി: ടി ഗോപാല്‍കൃഷ്‍ണ എന്നിവരാണ്.