
അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്ബ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു. കിരണ്‍ കവേരപ്പ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകർന്ന് സഞ്ജിത്ത് ഹെഗ്ഡെ ആലപിച്ച കൂർഗ് സോംഗാണ് റിലീസായത്.

കലാഭവൻ ഷാജോണ്‍, ബിനു പപ്പു,ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം അരുണ്‍ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്ബ്രോ മാൻസ് .
അരുണ്‍ ഡി ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും.അഖില്‍ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.എഡിറ്റിർ-ചമൻ ചാക്കോ, മേക്കപ്പ്-റോണക്‌സ് സേവ്യർ,കോസ്റ്റ്യുംസ്- മഷർ ഹംസ, കലാസംവിധാനം – നിമേഷ് എം താനൂർ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.




