alternatetext

പ്രശസ്ത തമിഴ് നടൻ ഡാനിയല്‍ ബലാജി അന്തരിച്ചു

പ്രശസ്ത തമിഴ് നടൻ ഡാനിയല്‍ ബലാജി അന്തരിച്ചു
alternatetext
alternatetext

ചെന്നൈ: തമിഴ് സിനിമാ നടൻ ഡാനിയല്‍ ബലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകള്‍ പുരസൈവാകത്തിലെ അദ്ദേഹത്തിന്റെ വസതിയില്‍ നടക്കും. 1975 ല്‍ ജനിച്ച ടി സി ബാലാജി എന്ന ഡാനിയല്‍ ബാലാജി തമിഴിലെ സൂപ്പർ ഹിറ്റ് സീരിയല്‍ ചിത്തിയിലൂടെയാണ് ആദ്യമായി ക്യാമറയ്‌ക്ക്മു ന്നിലെത്തുന്നത്. കമല്‍ ഹാസന്റെ ഇതുവരെയും റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷൻ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. ഇവിടെനിന്നായിരുന്നു സീരിയല്‍ രംഗത്ത് എത്തിയത്. 2002-ല്‍ ഏപ്രില്‍ മാസത്തില്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കം കുറിച്ചത്. കമല്‍ഹാസന്റെ വേട്ടയാട് വിളയാട്, സൂര്യയുടെ കാക്ക കാക്ക, ധനുഷിന്റെ വട ചെന്നൈ, തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ബ്ലാക്ക് എന്ന് ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹൻലാല്‍ നായകനായ ഭഗവാൻ, മമ്മൂട്ടി നായകനായ ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

alternatetext