alternatetext

‘തലൈവര്‍ 171’; വമ്ബൻ അപ്ഡേറ്റ് പുറത്തുവിട്ട് ലോകേഷ് കനകരാജ്

'തലൈവര്‍ 171'; വമ്ബൻ അപ്ഡേറ്റ് പുറത്തുവിട്ട് ലോകേഷ് കനകരാജ്
alternatetext
alternatetext

ചില താരങ്ങളും സംവിധായകരും തമ്മില്‍ ഒത്തുചേരുമ്ബോള്‍ പ്രേക്ഷകര്‍ക്ക് കിട്ടുന്ന ഒരു പ്രത്യേക ആവേശമുണ്ട്. ഈ കാരണം മാത്രം മതി ചില ചിത്രങ്ങള്‍ക്ക് പ്രീ റിലീസ് ഹൈപ്പ് കിട്ടാൻ. രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യാന്‍ ഇരിക്കുന്ന പുതിയ ചിത്രത്തെ ഈ ഗണത്തില്‍ പെടുത്താം. ലിയോ നേടിയ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം, അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ രജനികാന്ത് ആദ്യമായി നായകവേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ്. ഇപ്പോഴിതാ ഈ സിനിമയെ സംബന്ധിച്ച ഒരു അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.

alternatetext

സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കുമെന്ന് ലോകേഷ് വ്യക്തമാക്കുന്നു. അതിന് മുന്നോടിയായി ഒരു ടീസര്‍ പുറത്തുവിടുമെന്നും ലോകേഷ് അറിയിച്ചു. ഒരു തമിഴ് യുട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് ലോകേഷ് ഈ വിവരം വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുകയാണ് ഇപ്പോള്‍. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രം രജനികാന്തിന്‍റെ സിനിമാ ജീവിതത്തിലെ 171-ാം ചിത്രവുമാണ്.

ഇത് തന്‍റെ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി വരുന്ന ചിത്രമള്ള മറിച്ച്‌ ഒരു സ്റ്റാന്‍ഡ്‌എലോണ്‍ ചിത്രമായിരിക്കും എന്ന് ലോകേഷ് നേരത്തേ അറിയിച്ചതാണ്. അതേസമയം ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടൈയന്‍ ആണ് രജനിയുടെ റിലീസ് ചെയ്യാനുള്ള ചിത്രം. ഇതിന്റെ അവസാന ഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. ഫൈനല്‍ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് ആയിരിക്കും നടക്കുക. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതും തിരുവനന്തപുരത്ത് ആയിരുന്നു.