alternatetext

ഞെട്ടിക്കാൻ വീണ്ടും വിക്രം; ‘ചിയാൻ 62’ ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും

ഞെട്ടിക്കാൻ വീണ്ടും വിക്രം; 'ചിയാൻ 62' ഏപ്രിലില്‍ ചിത്രീകരണം തുടങ്ങും
alternatetext
alternatetext

വിക്രം നായകനായി വരുന്ന ചിയാൻ 62 എന്ന ചിത്രത്തിനായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്നതാണ്. ചിയാൻ 62 എന്ന വിശേഷണപ്പേരോടെ എസ് യു അരുണ്‍ കുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‍ഡേറ്റാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

alternatetext

ചിയാൻ 62നറെ ചിത്രീകരണം ഏപ്രിലില്‍ ആരംഭിക്കും എന്നാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുപാട് നാള്‍ കാത്തിരിപ്പുണ്ടാകില്ലെന്നും ഏപ്രിലില്‍ ചിത്രീകരണം തുടങ്ങാൻ എസ് യു അരുണ്‍ കുമാര്‍ ശ്രമിക്കുകയാണ് എന്നും നിര്‍മാതാക്കള്‍ വെളിപ്പെടുത്തി.

പ്രേക്ഷകരെ ഞെട്ടിക്കാൻ വിക്രം തയ്യാറായിക്കഴിഞ്ഞു എന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കി. തേനി ഈശ്വർ ഛായാഗ്രാഹകനായി എത്തുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ഒരു നിര്‍ണായക വേഷത്തിലുണ്ടാകും. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുക. ചിയാൻ വിക്രം നായകനായി റിലീസ് ചെയ്യാനുള്ള ചിത്രം തങ്കലാനാണ്. പ്രകടനത്തില്‍ വിക്രം വീണ്ടും വിസ്‍മയിപ്പിക്കുന്ന ചിത്രമായിരിക്കും തങ്കലാൻ എന്നാണ് പ്രതീക്ഷ.

മാളവിക മോഹനനും പാര്‍വതി തിരുവോത്തും തങ്കലാനിലെ പ്രധാന സ്‍ത്രീ വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ജി വി പ്രകാശ് കുമാറാണ് ഇതിനും സംഗീതം പകരുന്നത്. ഛായാഗ്രാഹണം എ കിഷോറാണ്