alternatetext

മാരിവില്ലിൻ ഗോപുരങ്ങള്‍ ഏപ്രില്‍ 12ന്

‘മാരിവില്ലിൻ ഗോപുരങ്ങള്‍’ ഏപ്രില്‍ 12ന്
alternatetext
alternatetext

ഇന്ദ്രജിത്ത് , ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങള്‍ ഏപ്രില്‍ 12ന് റിലീസ് ചെയ്യും. ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ഓവർസീസ് അവകാശം സ്വന്തമാക്കി .

alternatetext

മെലഡികളുടെ കിംഗ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സായ് കുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ് ബാനറില്‍ നിർമ്മിക്കുന്ന ചിത്രത്തിന് സംവിധായകനും തിരക്കഥാകൃത്തുമായ പ്രമോദ് മോഹൻ രചന നിർവഹിക്കുന്നു.എം.എസ് ശ്യാമപ്രകാശ് ആണ് ഛായാഗ്രഹണം . പി.ആർ.ഒ പി. ശിവപ്രസാദ്.