Box Office :ദിലീപ് നായകനായി വ്യാഴാഴ്ച തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് തങ്കമണി.

thankamani
alternatetext

ദിലീപ് നായകനായി വ്യാഴാഴ്ച തീയ്യേറ്ററുകളില്‍ എത്തിയ ചിത്രമാണ് തങ്കമണി. വലിയ ബജറ്റില്‍ തീയ്യേറ്ററില്‍ എത്തിയ ചിത്രത്തിന് തീയ്യേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചോ എന്ന് ബോക്സോഫീസ് കണക്കുകള്‍ പരിശോധിക്കാം. കേരള ബോക്സോഫീസ് ട്വിറ്ററില്‍ പങ്ക് വെച്ച കണക്ക് പ്രകാരം ഓപ്പണിങ്ങ്‌ കളക്ഷനായി തങ്കമണി നേടിയത് 70 ലക്ഷം രൂപയാണ്. അതേസമയം ബോക്സോഫീസ് ട്രാക്കറായ സാക്നിക് ഡോട്ട് കോം പങ്ക് വെച്ച കണക്കില്‍ വേള്‍ഡ് വൈഡ് ഗ്രോസായി ചിത്രം നേടിയത് 0.59 കോടിയാണെന്നാണ് കണക്ക് പറയുന്നത്. നിലവില്‍ പുറത്തു വരുന്ന കണക്ക് പ്രകാരം പ്രീ-സെയില്‍സില്‍ നിന്ന് മാത്രമായി ചിത്രത്തിന് ലഭിച്ചത് 25 ലക്ഷത്തോളം രൂപയാണ്. സൗത്ത് ഇന്ത്യന്‍ ബോക്‌സോഫീസ്‌ ട്വിറ്ററില്‍ പങ്ക് വെച്ച കണക്കാണിത്.

alternatetext

ഉടല്‍ സംവിധായകനായ രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖർ, സ്റ്റണ്‍ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവരാണ് തങ്കമണിക്ക് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത് എന്ന പ്രത്യേകത കൂടി ഉണ്ട് ചിത്രത്തിന്.

മറ്റ് അണിയറ പ്രവർത്തകരെ നോക്കിയാല്‍ ചിത്രത്തിൻറെ ഛായാഗ്രഹണം- മനോജ് പിള്ള, എഡിറ്റർ-ശ്യാം ശശിധരൻ, സംഗീതം-വില്യം ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-സുജിത് ജെ നായർ, സൗണ്ട് ഡിസൈനർ- ഗണേഷ് മാരാർ, മിക്സിംഗ് -ശ്രീജേഷ് നായർ, കലാസംവിധാനം-മനു ജഗത്, മേക്കപ്പ്-റോഷൻ, കോസ്റ്റ്യൂം ഡിസൈനർ- അരുണ്‍ മനോഹർ.

ദിലീപ് അഭിനയിക്കുന്ന 148-ാമത് സിനിമയാണ് തങ്കമണി. ചിത്രത്തില്‍ നായികമാരായി എത്തുന്നത് നീത പിളളയും പ്രണിത സുഭാഷുമാണ് . അജ്മല്‍ അമീർ, സിദ്ദിഖ്, മനോജ് കെ. ജയൻ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, തുടങ്ങിയവരോടൊപ്പം തമിഴ് താരങ്ങളായ ജോണ്‍ വിജയ്, സമ്ബത്ത് റാം എന്നിവർക്ക് പുറമേ അൻപതിലധികം ക്യാരക്ടർ ആർട്ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ഗാനരചന-ബി ടി അനില്‍ കുമാർ, പ്രോജക്‌ട് ഡിസൈനർ- സജിത് കൃഷ്ണ, പ്രൊഡക്ഷൻ കണ്‍ട്രോളർ-മോഹൻ ‘അമൃത’ പ്രോജക്‌ട് ഹെഡ്- സുമിത്ത് ബി പി. ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനേഷ് ബാലകൃഷ്ണൻ, വിഎഫ്‌എക്സ്-എഗ്ഗ് വൈറ്റ്, പി ആർ ഓ -മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ്- ശാലു പേയാട്, ഡിസൈൻ-അഡ്സോഫ്‌ആഡ്സ്, വിതരണം-ഡ്രീം ബിഗ് ഫിലിംസ്.