100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്

100 കോടി ക്ലബ്ബില്‍ ഇടം നേടി മഞ്ഞുമ്മല്‍ ബോയ്‌സ്
alternatetext

നവാഗതനായ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സ് കേരളത്തിലും തമിഴ്‌നാട്ടിലും മികച്ച വിജയം നേടി മുന്നേറുകയാണ്. തമിഴ്‌നാട്ടില്‍ റെക്കോർഡുകള്‍ ഭേദിച്ച്‌ ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്‌സ് 100 കോടി ക്ലബ്ബിലും ഇടം നേടിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രങ്ങളെ അപേക്ഷിച്ച്‌ മഞ്ഞുമ്മല്‍ ബോയ്‌സ് റിലീസ് ചെയ്ത് ചുരുക്കം ദിവസങ്ങള്‍ കൊണ്ടാണ് 100 ക്ലബ്ബില്‍ ഇടം നേടിയത്.

alternatetext

11 ദിവസത്തിനുള്ളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ മികച്ച പ്രമോഷനാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്. ചുരുക്കം ദിവസങ്ങള്‍കൊണ്ട് ചിത്രം തമിഴ്‌നാട്ടില്‍ മാത്രം 15 കോടിയാണ് സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു മലയാള സിനിമയക്ക് മറ്റൊരു സംസ്ഥാനത്ത് ഇത്രയും മികച്ച കളക്ഷൻ ലഭിക്കുന്നത്.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിലവിലെ കളക്ഷൻ വിവരങ്ങള്‍ അനുസരിച്ച്‌ ചിത്രം മലയാള സിനിമയുടെ തലവരമാറ്റും എന്ന് തന്നെ പ്രതീക്ഷിക്കാം. ഒരു പിടി വിജയ ചിത്രങ്ങളുമായാണ് മലയാള സിനിമയുടെ പുതുവർഷം ആരംഭിച്ചത്. വിജയക്കുതിപ്പില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് തൊട്ടുപിന്നാലെ യുവതാരങ്ങള്‍ അണിനിരന്ന പ്രേമലുവും മമ്മൂട്ടി ചിത്രം ഭ്രമയുഗവുമുണ്ട്.