alternatetext

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം ട‍‍ർബോ;മോഹൽലാൽ,ജിത്തു ജോസഫ് കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന റാം

വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മുട്ടി ചിത്രം ട‍‍ർബോ;മോഹൽലാൽ,ജിത്തു ജോസഫ് കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്ന റാം
alternatetext
alternatetext

ആരാധകർ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ട‍‍ർബോ. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ കൂടി പുറത്തുവന്നതോടെ ആരാധകർക്കിടയില്‍ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.

alternatetext

ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന മാസ് ആക്ഷൻ കോമഡി ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. മധുരരാജയ്‌ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്. ചിത്രത്തില്‍ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുൻ മാനുവല്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ടർബോയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും അഭിനയിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത

ദൃശ്യത്തിനുശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് റാം. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എറണാകുളം, ധനുഷ്‌കോടി, ഡല്‍ഹി, ഉസ്ബക്കിസ്ഥാന്‍, കെയ്‌റോ, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. ഒരു ആക്ഷന്‍ ത്രില്ലര്‍ റിയലിസ്റ്റിക് സ്വഭാവത്തിലുള്ള ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കിയത്.

ഇന്ദ്രജിത്ത്, അനൂപ് മേനോൻ എന്നിവര്‍ക്കൊപ്പം ചിത്രത്തില്‍ സംയുക്ത മേനോൻ, സുമൻ, സിദ്ധിഖ് സായ് കുമാര്‍ തുടങ്ങിയവരുമുണ്ട്. പഠാന് പിന്നാലെ റോ ഏജന്റ് കഥാപാത്രം മോഹൻലാലിന്റെ റാമിലും നായകനാകുമ്പോള്‍ വമ്പൻ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കപ്പെടുന്നില്ല.

ആദില്‍ ഹുസൈനും ഒരു പ്രധാന കഥാപാത്രമാകുമ്പോള്‍ മോഹൻലാലിന്റെ റാമിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പ് നിര്‍വഹിക്കുന്നു. സംഗീതം വിഷ്‍ണു ശ്യാമാണ്.