alternatetext

‘അയ്യര്‍ ഇൻ അറേബ്യ’: ഇന്ന് മുതല്‍ തിയറ്ററുകളില്‍

'അയ്യര്‍ ഇൻ അറേബ്യ': ഇന്ന് മുതല്‍ തിയറ്ററുകളില്‍
alternatetext
alternatetext

മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അയ്യർ ഇൻ അറേബ്യ’ ഇന്ന് മുതല്‍ തിയറ്ററുകളില്‍. കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്നു ഈ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് എം എ നിഷാദാണ്. വെല്‍ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറില്‍ പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് ചിത്രം നിർമ്മിക്കുന്നത്.

alternatetext

മുകേഷും ഉർവശിയും ദമ്ബതികളായെത്തുന്ന ഈ ചിത്രത്തില്‍ ഇവരുടെ മകനായിട്ടാണ് ധ്യാൻ ശ്രീനിവാസൻ സിനിമയില്‍ എത്തുന്നത്. ദുർഗ്ഗാ കൃഷ്ണയും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ‘ഉടല്‍’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായ് മാറിയ താരങ്ങളാണ് ധ്യാൻ ശ്രീനിവാസനും ദുർഗ്ഗാ കൃഷ്ണയും.

ചിത്രത്തിലെ ‘മഴവില്‍ പൂവായ്’ എന്ന ഗാനം അടുത്തിടെയാണ് പുറത്തുവിട്ടത്. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ആനന്ദ് മധുസൂധനൻ സംഗീതം പകർന്ന ഗാനം വിജയ് യേശുദാസും നിത്യ മാമ്മനും ചേർന്നാണ് ആലപിച്ചത്. നർമ്മത്തില്‍ പൊതിഞ്ഞെത്തിയ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.