alternatetext

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത്

MalaikottaiVaaliban
alternatetext
alternatetext

പ്രേക്ഷകര്‍ കാത്തിരിക്കുന്ന മോഹൻലാലിന്റെ ‘മലൈക്കോട്ടൈ വാലിബന്റെ’ പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജനുവരി 25-ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേഷനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

alternatetext

പോസ്റ്ററില്‍ ചിത്രത്തിലെ കഥാപാത്രങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആയുധങ്ങളുമായി യുദ്ധത്തിനായി ഒരുങ്ങി നില്‍ക്കുന്ന രൂപവും ഭാവവുമാണ് പശ്ചാത്തലത്തിലുള്ള കഥാപാത്രങ്ങള്‍ക്ക്. ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാല്‍ കൂട്ടുകെട്ടില്‍ വരുന്നതിനാല്‍ തന്നെ ആരാധകര്‍ക്കിടയിലും ആവേശം കൂടുതലാണ്. മോഹൻലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, കഥ നന്ദി, മണിക്ഠൻ ആചാരി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വാലിബൻ ഫാൻസ് ഷോകള്‍ ഹൗസ് ഫുള്‍.തിരുവനന്തപുരത്ത് ഏഴ് സ്ക്രീനുകളിലാണ് ഫാൻസ് ഷോകള്‍ ക്രമീകരിച്ചിരിക്കുന്നത്. ശ്രീപദ്മനാഭ, അജന്ത, ദേവി പ്രിയ, ആര്‍ടെക്മാള്‍, ന്യൂ 1, ന്യൂ 2, ന്യൂ 3 എന്നിവിടങ്ങളിലാണ് ആള്‍ കേരള മോഹൻലാല്‍ ഫാൻസ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഷോകള്‍ ചാര്‍ട്ട് ചെയ്തത്.

ശ്രീപദ്മനാഭ, അജന്ത, ന്യൂ 1, ന്യൂ 2, ന്യൂ 3, ദേവിപ്രിയ സ്ക്രീനുകള്‍ ഇതിനകം ഹൗസ് ഫുള്ളാണ്. ആര്‍ടെക് മാള്‍ തിയേറ്ററുകള്‍ ഫില്ലിംഗ് ഫാസ്റ്റിലാണെന്ന് മോഹൻലാല്‍ ആരാധകര്‍ സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു.