alternatetext

വരാഹം സുരേഷ് ഗോപിയുടെ പുതിയ ചിത്രം.

വരാഹം സുരേഷ് ഗോപിയുടെ പുതിയ ചിത്രം.
alternatetext
alternatetext

സുരേഷ് ഗോപി അഭിനയിക്കുന്ന ഇരുന്നൂറ്റി അമ്പത്തി ഏഴാമതു ചിത്രത്തിന് വരാഹം എന്നു നാമകരണം ചെയ്തിരിക്കുന്നു ‘
സനൽ വി.ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം
മാവെറിക്ക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നിവയുടെ ബാനറുകളിൽ വിനീത് ജയ്നും സഞ്ജയ്‌പടിയൂരുമാണ് നിർമ്മിക്കുന്നതു്.

alternatetext


ഡിസംബർ ഇരുപത്തിരണ്ട് വെള്ളിയാഴ്ച്ച ഈ ചിത്രത്തിൻ്റെ ചിത്രീകരണം
അങ്കമാലിക്കടുത്ത് കാലടിയിൽ ആരംഭിച്ചിരുന്നു. സുരേഷ് ഗോപിക്കു പുറമേ സുരാജ് വെഞ്ഞാറമൂടും.ഗൗതം മേനോനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ പ്രമുഖരായ താരങ്ങളും അണിനിരക്കുന്നുണ്ട്.
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ
വൈവിദ്ധ്യമാർന്ന ഒരു കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു കഥാപാത്രം

ഒരു പക്ഷെ നമ്മുടെ സങ്കൽപ്പങ്ങളിലെ നായക കഥാപാത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രമായിരിക്കും. കഥ – ജിത്തു.കെ.ജയൻ.-മനു സി. കുമാർ.
തിരക്കഥ – മനു.സി. കുമാർ. സംദീതം -രാഹുൽ രാജ്
ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിളളി.


എഡിറ്റിംഗ്‌ – മൺസൂർ മുത്തുട്ടി. കലാസംവിധാനം – സുനിൽ.കെ.ജോർജ്
മേക്കപ്പ് – റോണക്സ് സേവ്യർ കോസ്റ്റും – ഡിസൈൻ – നിസ്സാർ റഹ്മത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ –സ്യമന്തക്പ്രദീപ്. അസ്സോസ്സിയേറ്റ് ഡയറക്ടർ – പ്രേം പുതുപ്പള്ളി. നിശ്ചല ഛായാഗ്രഹണം -നവീൻ മുരളി. ലൈൻ പ്രൊഡ്യൂസർ -ആര്യൻ സന്തോഷ്. കോ- പ്രൊഡ്യൂസർ – മനോജ് ശ്രീകാന്ത എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – രാജാസിംഗ്, കൃഷ്ണകുമാർ ‘ പ്രൊഡക്ഷൻ കൺട്രോളേഴ്സ് -പൗലോസ് കുറുമുറ്റം,ബിനു മുരളി. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – അഭിലാഷ് പൈങ്ങോട്.
കൊച്ചി, അങ്കമാലി, പാലക്കാട് എന്നിവിടങ്ങളിലായ) ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.