
ഫെഫ്ക പ്രസിഡന്റായി സിബി മലയിലിനേയും ജനറല്‍ സെക്രട്ടറിയായി ബി. ഉണ്ണിക്കൃഷ്‌ണനേയും വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ തിരഞ്ഞെടുത്തു. വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറിയായി സോഹൻ സീനുലാലും ട്രഷററായി സതീഷ് ആര്‍.എച്ചും തുടരും. ജി.എസ് വിജയൻ, എൻ.എം ബാദുഷ, ദേവി .എസ്, അനില്‍ ആറ്റുകാല്‍, ജാഫര്‍ കാഞ്ഞിരപ്പിള്ളി എന്നിവരാണ് വൈസ് പ്രസിഡന്റ്മാര്‍. ഷിബു ജി. സുശീലൻ, അനീഷ് ജോസഫ്, നിമേഷ് .എം, ബെന്നി ആര്‍ട്ട് ലൈൻ, പ്രദീപ് രംഗൻ എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരും ആണ്.


ഇരുപത്തി ഒന്ന് അംഗ സംഘടനകളില്‍ നിന്നുള്ള അറുപത്തി മൂന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഭാരവാഹികളെ ഐകകണ്ഠേന തിരഞ്ഞെടുത്തത്. ഫെഫ്കയിലെ മുഴുവൻ അംഗങ്ങള്‍ക്കും സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, ആസ്ഥാന മന്ദിര നിര്‍മ്മാണം, കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കുക തുടങ്ങിയ ഒട്ടേറെ പദ്ധികളാണ് പുതിയ വര്‍ഷത്തില്‍ ഫെഫ്ക ലക്ഷ്യമിടുന്നത്




