alternatetext

മലയാള സിനിമ 2023മികവിന്റെയും നഷ്ടങ്ങളുടെയും വർഷം

മലയാള സിനിമ 2023മികവിന്റെയും നഷ്ടങ്ങളുടെയും വർഷം
alternatetext
alternatetext

Philip Kulanjikombil John

alternatetext

230 ൽ അധികം തീയേറ്റർ റിലീസ് സിനിമകൾ . ഒരു സിനിമ 150 കോടി ക്ലബിൽ, 3 സിനിമകൾക്ക് 100 കോടിയുടെ ബിസിനസ്സ്, ഒരു സിനിമ കൂടെ 100 കോടി ക്ലബിലെത്തുമെന്ന് പ്രതിക്ഷിക്കാം.9 സിനിമകൾ മുടക്കു മുതൽ തിരികെ പിടിച്ച് ലാഭത്തിലായി, 8 സിനിമകൾ ആവറേജ് ഹിറ്റ്. 200 ൽ അധികം സിനിമകൾക്ക് നഷ്ടകണക്ക് മാത്രം . 500 കോടിയിൽ അധികം ആകെ നഷ്ടം പ്രതീക്ഷിക്കാം
വിശദമായ റിപ്പോർട്ടിലേക്ക്

ജനുവരി

2022 December അവസാന വാരത്തിൽ തുടങ്ങിയ മാളികപുറത്തിന്റെ വിജയ കഥ രചിച്ചത് 2023 ജനുവരിയിലാണ്. 100 കോടി ക്ലബിലെത്തിയ ഈ ചിത്രം 2023 ലെ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തുന്നില്ല. ജിന്നായിരുന്നു ഈ വർഷം തീയേറ്ററിലെത്തിയ ആദ്യ സിനിമ . നൻപകൽ നേരത്ത് മയക്കം, എലോൺ അടക്കം 15 സിനിമകൾ എല്ലാ ചിത്രങ്ങളും തീയേറ്റർ കണക്കിൽ പരാജയങ്ങളായിരുന്നു. എങ്കിലും നൻപകൽ നേരത്ത് മയക്കം തീയേറ്റർ, OTT കണക്കിൽ ആവറേജ് വിജയമായി കണക്കാക്കാം മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് നേടി കൊടുത്ത ഈ സിനിമ നിരൂപക പ്രശംസയും നേടി മോഹൻലാലിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ പരാജയത്തിൽ ഒന്നായി എലോൺ

ഫെബ്രുവരി

2023 ലെ ആദ്യത്തെ വൻ വിജയം പിറന്നത് ഫെബ്രുവരിയിലായിരുന്നു . ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം ആഗോള തീയേറ്റർ കളക്ഷൻ 75 കോടിയും കടന്ന് ആകെ ബിസിനസ്സ് 100 കോടിക്ക് അടുത്തെത്തി. മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എന്ന സിനിമ Feb 9 ന് റിലീസായി ചിത്രം വൻ പരാജയമായി മാറി. Feb 3 ന് എത്തിയ ഇരട്ട എന്ന സിനിമ തീയേറ്ററിൽ വലിയ വിജയം ആയില്ലയെങ്കിലും OTT ൽ ശ്രദ്ധിക്കപ്പെട്ടു നിർമ്മാതാവിന് നഷ്ടമുണ്ടായില്ല എന്ന് കരുതാം. Feb 10 ന് എത്തിയ രേഖയും OTT യിൽ ശ്രദ്ധിക്കപ്പെട്ടു വിൻസിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും ലഭിച്ചു. Feb 17 ന് എത്തിയ പ്രണയ വിലാസം തീയേറ്ററിൽ ആവറേജ് വിജയമായി OTT യും ചേർത്ത് ചിത്രം ഹിറ്റ് എന്ന് കരുതാം. ആകെ 20 സിനിമകളാണ് തീയേറ്ററിൽ എത്തിയത്

മാർച്ച്

മാർച്ചിൽ 22 സിനിമകളാണ് തീയേറ്ററിൽ എത്തിയത് വൻ ബഡ്ജറ്റിൽ രാജീവ് രവി സംവിധാനം ചെയ്ത നിവിൻ പോളിയുടെ തുറമുഖം, സേതു സംവിധാനം ചെയ്ത ആസിഫ് ചിത്രം മഹേഷും മാരുതിയും അടക്കം എല്ലാ ചിത്രങ്ങളും തീയേറ്ററിൽ പരാജയമായിരുന്നു. പ്രശാന്ത് അലക്സാണ്ടർ ദർശന രാജേന്ദ്രൻ എന്നിവർ അഭിനയിച്ച പുരുക്ഷ പ്രേതം തീയേറ്ററിൽ വൻ ചലനം ഉണ്ടാക്കിയില്ലങ്കിലും OTT ൽ ശ്രദ്ധിക്കപ്പെട്ടു മാർച്ചിലെ എക ആശ്വാസ വിജയമായി പുരുക്ഷ പ്രേതത്തെ കരുതാം

ഏപ്രിൽ

19 സിനിമകളാണ് തീയേറ്ററിൽ എത്തിയത്. April 8 ന് എത്തിയ പൂക്കാലം , 14 ന് എത്തിയ മദനോത്സവം , 28 ന് എത്തിയ പാച്ചുവും അത്ഭുത വിളക്കും തീയേറ്ററിൽ ആവറേജ് വിജയമായി OTT യും ചേർത്ത് ഈ ചിത്രങ്ങളെ ഹിറ്റ് ഗണത്തിൽ പെടുത്താം

മെയ്

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിന് സാക്ഷ്യം വഹിച്ച മാസമായിരുന്നു മെയ് .
5 ന് ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ മൾട്ടി സ്റ്റാർ സിനിമ 2018 ഇതുവരെയുള്ള മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായ ലൂസിഫറിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി 175 കോടി ആഗോള തലത്തിൽ നേടി. ഈ സിനിമ മലയാള സിനിമയുടെ അഭിമാനമായി Oscar ലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക Entry ആയും മാറി. അന്ന് തന്നെ റിലീസ് അയ നെയ്മറും ഹിറ്റായി മാറി. 13 ചിത്രങ്ങളാണ് ഈ മാസം റിലീസ് ആയത്. ജാനകി ജാനേ OTT & സാറ്റലറ്റ് ബിസിനസ്സ് ചേർത്താൽ നഷ്ടമില്ലാതെ പോയ സിനിമയാണ്

ജൂൺ

21 സിനിമകളാണ് ജൂണിൽ എത്തിയത്. 16 ന് പുറത്തിറങ്ങിയ മധുര മനോഹര മോഹം തീയേറ്ററിൽ നിന്ന് മുടക്കു മുതൽ തിരിച്ച് പിടിച്ച് ചിത്രം ഹിറ്റ് നിരയിൽ ഇടം നേടി ഫഹദ് ഫാസിന്റെ ധൂമം അടക്കം മറ്റെല്ലാ ചിത്രങ്ങളും പരാജയമായി മാറി. ദിലീഷ് പോത്തന്റെ ഓ ബേബി നല്ല നിരൂപക പ്രശംസ നേടിയെങ്കിലും തീയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ല.

ജൂലൈ

13 സിനിമകളാണ് തീയേറ്ററിൽ എത്തിയത്. ദിലീപ് നായകനായ റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥൻ ഹിറ്റ് കളക്ഷൻ നേടി OTT ഉൾപ്പടെ ചിത്രം ലാഭകരമായി. കുഞ്ചാക്കോ ബോബന്റെ സെന്ന ഹെഗ്ഡേ ചിത്രം പത്മിനി ആവറേജ് കളക്ഷൻ നേടി OTT ഉൾപ്പെടെ ലാഭകരമായി

ഓഗസ്റ്റ്

23 സിനിമകളാണ് ഓഗസ്റ്റിൽ പ്രദർശനത്തിന് എത്തിയത് . വൻ ബഡ്ജറ്റിലും പ്രതീക്ഷയിലും ഓണ റിലീസ് ആയി എത്തിയ പാൻ ഇന്ത്യ സിനിമ കിംഗ് ഓഫ് കൊത്ത മികച്ച ഇനിഷ്യൽ നേടിയെങ്കിലും Box office ൽ പരാജയപ്പെട്ടു. നിവിൻ പോളിയുടെ രാമചന്ദ്രബോസ് & കോ യും തീയേറ്ററിൽ പരാജയമായി. യുവതാരങ്ങളായ ഷൈൻ നിഗം , ആന്റണി വർഗീസ്, നീരജ് മാധവിന്റെ RDX എന്ന ചിത്രം 85 കോടി രൂപ ആഗോള കളക്ഷൻ നേടി ബിസിനസ്സ് അടക്കം 100 കോടി ക്ലബിലെത്തി. തമിഴ് സിനിമ ജയിലർ കേരളത്തിൽ നിന്ന് 50 കോടി കളക്ഷൻ നേടിയതും ഓഗസ്റ്റിൽ ആണ്

സെപ്റ്റംബർ

19 സിനിമകളാണ് തീയേറ്ററുകളിൽ എത്തിയത് . 28 ന് റീലീസായ മമ്മൂട്ടിയുടെ കണ്ണൂർ സ്ക്വാഡ് 82 കോടിയിലധികം ആഗോള തലത്തിൽ നേടി Rights ഉൾപ്പെടെ 100 കോടി ക്ലബിലെത്തി. ധ്യാനിന്റെ നദികളിൽ സുന്ദരി യമുന ആവറേജ് വിജയമായി

ഒക്ടോബർ
20 സിനിമകളാണ് തീയേറ്ററിൽ എത്തിയത് എല്ലാം പരാജയങ്ങളായി

നവംബർ
20 സിനിമകളാണ് തീയേറ്ററിൽ എത്തിയത് . നവംബർ 3 ന് എത്തിയ അരുൺ വർമ്മ സംവിധാനം ചെയ്ത സുരേഷ് ഗോപി ബിജു മേനോൻ ചിത്രം ഗരുഡൻ 40 കോടിയോളം രൂപ ആഗോള തലത്തിൽ തീയേറ്ററിൽ നിന്ന് നേടി Rights ഉൾപ്പെടെ 50 കോടി ക്ലബിലെത്തി സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് നേടി. നവംബർ 10 ന് എത്തിയ ബാൻഡ്ര ഈ വർഷത്തെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നായി മാറി. അന്ന് തന്നെ ഇറങ്ങിയ ഫാലിമി 20 കോടിയോളം രൂപ തീയേറ്ററിൽ നിന്ന് നേടി സൂപ്പർ ഹിറ്റിലെത്തുകയും ചെയ്തു. വിഷ്ണു ഭരതന്റെ ഫീനക്സ്‌ ആവറേജ് ഹിറ്റായി. വിൻസി അലോഷ്യസിന്റെ The Face of Faceless മികച്ച മൗത്ത് പബ്ലിസിറ്റിയിലുടെ ആവറേജ് കളക്ഷൻ നേടുകയും സംഗീത വിഭാഗത്തിൽ ഓസ്കർ നോമിനേഷൻ നേടി മലയാളത്തിന് അഭിമാനമായി മാറി. 23 ന് തീയേറ്ററിലെത്തിയ കാതൽ ദി കോർ 20 കോടിയോളം ആഗോള തലത്തിൽ നേടി ഹിറ്റ് സ്റ്റാറ്റസിലെത്തി ഒപ്പം നിരൂപക പ്രശംസയും നേടി

ഡിസംബർ

25 സിനിമകളാണ് ഇതുവരെ ഡിസംബറിൽ പുറത്തിറങ്ങിയത് 1 ന് എത്തിയ ജോഷി ജോജു ചിത്രം ആന്റണി ആവറേജ് ഹിറ്റായി. 21 ന് പുറത്തിറങ്ങിയ നേര് മികച്ച അഭിപ്രായം നേടുകയും 5 ദിവസം കൊണ്ട് ആഗോളതലത്തിൽ 30 കോടിയിലധികം നേടുകയും ചെയ്തു സിനിമ 100 കോടി ക്ലബ്ബിൽ എത്തും എന്ന് പ്രതീക്ഷിക്കുന്നു.

2023
All Time Hit

1) 2018 (175 കോടി)

Mega Hit ( 100 കോടി ബിസിനസ്സ് )
1 ) RDX
2 ) കണ്ണൂർ സ്ക്വാഡ്
3) രോമാഞ്ചം

100 കോടി പ്രതീക്ഷിക്കുന്നത്
നേര്

Super Hit
1 ) ഗരുഡൻ
2 ) ഫാലിമി

Hit
1 ) കാതൽ
2) മധുര മനോഹര മോഹം
3) വോയ്സ് ഓഫ് സത്യനാഥൻ
4) നെയ്മർ
5 ) പ്രണയ വിലാസം
6 ) പൂക്കാലം
7 ) പാച്ചുവും അത്ഭുത വിളക്കും

ആവറേജ് ഹിറ്റ്
1 ) ആന്റണി
2 ) പത്മിനി
3) മദനോത്സവം
4) പുരുക്ഷ പ്രേതം
5 ) ഫീനക്സ്
6) നദികളിൽ സുന്ദരി യമുന
7 ) ജാനകി ജാനേ
8 ) Face of Faceless

ഈ വർഷം പുറത്തിറങ്ങിയ മലയാള സിനിമകളെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. തീയേറ്റർ സോഴ്സ് , ടേഡ് / ബോക്സ് ഓഫീസ് ട്രാക്കിംഗ് സോഴ്സ് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത് ഏതെങ്കിലും സിനിമ വിട്ടു പോയിട്ടുണ്ടങ്കിൽ ദയവായി കമന്റ് ചെയ്യുക.
2024 പ്രതീക്ഷയുടെ വർഷമാകട്ടെ എല്ലാ സിനിമകളും വിജയിക്കട്ടെ .