
ഒരു ട്വിസ്റ്റും ഇല്ല എന്ന് സംവിധായകൻ പറഞ്ഞ സിനിമ വലിയ ട്വിസ്റ്റില്ലാതെ തന്നെ ഞെട്ടിച്ചു വ്യത്യസ്തമായ ഒരു കേസ് അത് കോടതിയിലേക്ക് അതിലേക്ക് വിജയമോഹൻ എന്ന വക്കീൽ . എതിർക്കുന്നത് പ്രമുഖമായ മറ്റൊരു വക്കീൽ പ്രതി വാദി ജഡ്ജി ഒരു കോർട്ട് റും ഡ്രാമയെ ഒരു ത്രില്ലർ പോലെ ആക്കി മാറ്റി

പോസിറ്റീവ് അനശ്വര രാജൻ കരിയർ ബെസ്റ്റ് പെർഫോമൻസ് ചില സീനുകളിൽ ലാലേട്ടന് മുകളിൽ നിൽക്കുന്നു
മോഹൻലാൽ ഒന്നും പറയാനില്ല നല്ല ഒരു തിരക്കഥ പുള്ളിക്ക് നൽക്കു അദ്ദേഹത്തിന്റെ അഭിനയ അഴിഞ്ഞാട്ടം കാണാം സ്ലോ പേസിൽ തുടങ്ങി കത്തി കയറുന്ന പ്രകടനം
സിദ്ദിഖ് ഒരു രക്ഷയുമില്ലാത്ത പെർഫോമൻസ് കോടതി രംഗത്തിൽ എന്തൊരു പെർഫോമൻസ് ആയിരുന്നു
ജഗതിഷ് അടുത്ത കാലത്ത് മികച്ച പ്രകടനമാണ് നടത്തികൊണ്ടിരിക്കുന്നത് ഇതിലും അത് ആവർത്തിച്ചുജഗതിഷിന്റെ ഭാര്യയായി അഭിനയിച്ച നടി മികച്ചു നിന്നു പ്രിയമണി തന്റെ റോൾ ഭംഗിയായി Crime ചെയ്ത പയ്യൻ ഒരു രക്ഷയുമില്ലാതെ അഭിനയിച്ചു. ഒരു വെറുപ്പിക്കൽ കഥാപാത്രം . ജഡ്ജിയും ഗംഭീരം തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്
ചിത്രത്തിന്റെ climax ദൃശ്യം 1 ന് ശേഷം ഇതു പോലത്തെ ഒരു climax കണ്ടിട്ടില്ല
നെഗറ്റീവ് നെഗറ്റിവായി പറയാൻ ഒന്നും ഇല്ല മലയാളത്തിൽ വീണ്ടും ഒരു മെഗാ വിജയം പ്രതീക്ഷിക്കാം 4.5/5 മനസ്സ് നിറഞ്ഞ് കണ്ണ് നിറഞ്ഞ് ഒരു മലയാള സിനിമ കാണാൻ കഴിഞ്ഞു




