ജയ് ഗണേഷ് ഏപ്രില്‍ 11ന്

ജയ് ഗണേഷ് ഏപ്രില്‍ 11ന്
alternatetext

ഉണ്ണി മുകുന്ദൻ നായകനായി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജയ് ഗണേഷ് ഏപ്രില്‍ 11ന് പ്രദര്‍ശനത്തിന്. മഹിമ നമ്ബ്യാര്‍ ആണ് നായിക. ജോമോള്‍ ഒരിടവേളക്ക് ശേഷം മടങ്ങി എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

alternatetext

ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ഉണ്ണി മുകുന്ദൻ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിര്‍വഹിക്കുന്നു. എഡിറ്റര്‍-ഹരീഷ് പ്രതാപ്, സംഗീതം-ശങ്കര്‍ ശര്‍മ്മ, സൗണ്ട് ഡിസൈൻ-തപസ് നായ്ക്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍-സജീവ് ചന്തിരൂര്‍. പ്രൊമോഷൻ കണ്‍സല്‍ട്ടന്റ് വിപിൻ കുമാര്‍,ടെൻ ജി മീഡിയ. പി .ആര്‍. ഒ എ .എസ് ദിനേശ്.