
കൊച്ചി:പ്രമുഖ സംവിധായകൻ പ്രിയനന്ദനൻ ഒരുക്കിയ ‘ധബാരി ക്യുരുവി’യിലെ ആദ്യ ഗാനം അണിയറ പ്രവര്‍ത്തകള്‍ പുറത്ത് വിട്ടു. ധബാരിക്യുരുവിയിലെ കാട്ടുതേനിന്റെ മധുരമുള്ള “ചിന്ന ചിന്ന…”എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ചിത്രത്തിലെ പ്രധാന വേഷം ചെയ്ത മീനാക്ഷിയാണ്.

ഹൃദയം കുളിര്‍പ്പിക്കുന്ന കാട്ടുച്ചോലകളുടെ തണുപ്പും, ഈണവും ആ ഗാനത്തില്‍ കലര്‍ന്നിരിക്കുന്നു. ചിത്രത്തിലെ എല്ലാ പാട്ടുകളും കാടിന്റെ തനത് വാദ്യങ്ങളേയും, കാടിന്റെ ആദിമ താളങ്ങളേയും അനുഭവിപ്പിക്കുന്ന സംഗീതം തന്നെയാണ്. ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് പി.കെ. സുനില്‍കുമാറാണ്. നൂറ വരിക്കോടനും , ആര് കെ അട്ടപ്പാടിയുമാണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്.
കഥ, സംവിധാനം: പ്രിയനന്ദനൻ, നിര്‍മ്മാണം: ഐവാസ് വിഷല്‍ മാജിക് പ്രൈവറ്റ് ലിമിറ്റഡ് & അജിത് വിനായക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, ഛായാഗ്രഹണം:അശ്വഘോഷന്‍, ചിത്രസംയോജനം: ഏകലവ്യന്, തിരക്കഥ: പ്രിയനന്ദനൻ, കുപ്പുസ്വാമി മരുതൻ, സ്മിത സൈലേഷ്, കെ.ബി.ഹരി, ലിജോ പാണാടൻ, സംഗീതം: പി. കെ. സുനില്‍കുമാര്‍,ഗാനരചന: ആര്. കെ. രമേഷ് അട്ടപ്പാടി, നൂറ വരിക്കോടന്‍
കലാസംവിധാനം: സുരേഷ് ബാബു നന്ദന,ചമയം: ജിത്തു പയ്യന്നൂര്‍ വസ്ത്രാലങ്കാരം: ആദിത്യ നാണു, , ചീഫ്. അസോസിയേറ്റ് ഡയറക്ടര്‍: സബിൻ കാട്ടുങ്ങല്‍, അസോസിയേറ്റ് ഡയറക്ടര്‍: പി. അയ്യപ്പദാസ്, സംവിധാന സഹായികള്‍: ഗോക്രി, ആര്.കെ. അട്ടപ്പാടി, കാസ്റ്റിങ്ങ് ഡയറക്ടര്‍: അബു വളയംകുളം, സൗണ്ട് ഡിസൈനര്‍ : ടി. കൃഷ്ണനുണ്ണി, സിങ്ക് സൗണ്ട് റെക്കോഡിസ്റ്റ്: ഷഫീഖ് പി. എം, പ്രൊജക്ട് ഡിസൈന്‍: ബദല്‍ മീഡിയ.
മാര്‍ക്കറ്റിംങ്ങ് കണ്‍സള്‍ട്ട്:ഷാജി പട്ടിക്കരസ്റ്റില്സ്: ജയപ്രകാശ് അതളൂര്‍, പോസ്റ്റര്‍ ഡിസൈൻ: സലിം റഹ്മാന്പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷാജി, പ്രൊഡക്ഷൻ മാനേജര്‍: പ്രസാദ് രാമൻ, അരുണ്‍ ബോസ്, ഓഫീസ് നിര്‍വഹണം: വൈശാഖ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജയ്പാല്.പി.ആര്.ഒ :പി .ആര് .സുമേരൻ.
അഭിനേതാക്കള്‍ -മീനാക്ഷി, ശ്യാമിനി, അനുപ്രശോഭിനി, നഞ്ചിയമ്മ, മുരുകി, മല്ലിക, ഗോക്രി ഗോപാലകൃഷ്ണൻ, മുരുകൻ, കൃഷ്ണദാസ് തുടങ്ങിയവരാണ്. ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യും.




