alternatetext

മമ്മൂട്ടിയുടെ ‘ടര്‍ബോ’ ; ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

alternatetext
alternatetext

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ പുറത്തുവിട്ടു. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ടര്‍ബോ എന്നാണ്. മിഥുൻ മാനുവല്‍ തോമസ് ആണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണ൦ കോയമ്ബത്തൂരില്‍ ആരംഭിച്ചു. 100 ദിവസത്തെ ചിത്രീകരണം ആണ് സിനിമയ്ക്കുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക് ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു

alternatetext

മമ്മൂട്ടി കമ്ബനി ആണ് ചിത്രം നിര്‍മിക്കുന്നത്. അവരുടെ അഞ്ചാമത്തെ ചിത്രമാണിത്. സിനിമ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ആരാധകരില്‍ പ്രതീക്ഷ നല്‍കുന്ന ഒരു കാര്യം ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടി കമ്ബനി ആണ് എന്നതാണ്. കാരണം മമ്മൂട്ടിയുടെ ഏറ്റവും പുതിയ നിര്‍മാണ കമ്ബനി ഇതുവരെ നിര്‍മിച്ചിറക്കിയ ചിത്രങ്ങള്‍ എല്ലാം സൂപ്പര്ഹിറ്റാണ്. നന്പകള്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ ,കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ മമ്മൂട്ടി കമ്ബനിയുടെ അഞ്ചാം ചിത്രത്തില്‍ ആണ് വൈശാഖും മിഥുനും മമ്മൂട്ടിയും ഒന്നിക്കുന്നത്.

ആക്ഷൻ എന്റര്‍ടെയ്‌നര്‍ സിനിമകളിലൂടെയാണ് വൈശാഖ് അറിയപ്പെടുന്നത് എന്നതിനാല്‍, മമ്മൂട്ടി നായകനാകുന്ന ചിത്രം ഭൂരിപക്ഷം പ്രേക്ഷകരുടെയും അഭിരുചിക്കനുസരിച്ച്‌ അനുയോജ്യമായ ഒരു വാണിജ്യ സിനിമയായിരിക്കുമെന്ന് പ്രതീക്ഷിക്കാം. വിഷ്ണു ശര്‍മ്മയാണ് സിനിമയുടെ ഛായാഗ്രാഹകൻ. ആക്ഷൻ ഡയറക്ടര്‍ – ഫീനിക്സ് പ്രബു, പ്രൊഡക്ഷൻ ഡിസൈനര്‍ – ഷാജി നടുവില്‍ സംഗീതം – ജസ്റ്റിൻ വര്‍ഗീസ്, എഡിറ്റര്‍ – ഷമീര്‍ മുഹമ്മദ്