
ലിയോ’ രാജ്യമെമ്ബാടുമുള്ള തീയറ്ററുകളില്‍ റിലീസായി. കേരളത്തില്‍ പുലര്‍ച്ചെ നാല് മണി മുതല്‍ ഷോ ആരംഭിച്ചപ്പോള്‍ തമിഴ്നാട്ടില്‍ ഒമ്ബത് മണിക്കാണ് ഷോ ആരംഭിച്ചത്. പ്രീ ബുക്കിങില്‍ റെക്കോര്‍ഡ് അടിച്ച ചിത്രം കാണാൻ തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകര്‍ പാലക്കാട്, തൃശൂര്‍, കൊച്ചി എന്നിവിടങ്ങളിലെ തീയറ്ററുകളില്‍ എത്തിയിട്ടുണ്ട്.

ഹൈപ്പിനോട് നീതിപുലര്‍ത്തിയ ചിത്രമെന്നാണ് ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്ബോള്‍ സമൂഹമാധ്യമങ്ങളിലെ റിവ്യൂകള്‍ പറയുന്നത്. ആദ്യ പകുതി മികച്ചതാണെന്നും രണ്ടാം പകുതി ആവറേജ് ആയിപ്പോയെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. വിജയ്യുടെ സാധാരണ പടങ്ങളേക്കാള്‍ വ്യത്യസ്തതയുള്ള ചിത്രമെന്നാണ് പൊയുവേയുള്ള അഭിപ്രായം. മികച്ച തിരക്കഥയും അനിരുദ്ധിന്റെ സംഗീതവും തിയറ്റര്‍ വാച്ച് ഉറപ്പാക്കുന്നുവെന്ന് ഭൂരിപക്ഷം നിരൂപകരും പറയുന്നു.
സര്‍പ്രൈസുകള്‍ ആവോളമുള്ള ചിത്രമാണെന്നും കണ്ടവര്‍ പറയുന്നു. കേരളത്തില്‍ 655 സ്ക്രീനുകളില്‍ റെക്കോഡ് റിലീസാണ് സിനിമക്ക് ലഭിച്ചിട്ടുള്ളത്. മികച്ച പ്രീ സെയിലും ലിയോക്ക് കേരളത്തില്‍ ലഭിച്ചിട്ടുണ്ട്. ആദ്യ ദിനം ചിത്രം റെക്കോര്‍ഡ് കളക്ഷന്‍ കേരളത്തില്‍ നിന്നും സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസിന് ഡിസ്ട്രിബ്യൂഷൻ നല്‍കാത്തത് തമിഴകത്ത് വലിയ രാഷ്ട്രീയ കോലിളക്കം സൃഷ്ടിച്ചിട്ടുണ്ട്. വിജയ്യുടെ “തളപതി’ സ്ഥാനം ഉദയനിധിയ്ക്ക് വെല്ലുവിളി ആകുന്നുണ്ടെന്നാണ് ആരാധകരും എഡിഎംകെയും പറയുന്നത്. വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയാല്‍ ഡിഎംകെയ്ക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തുന്നവരുണ്ട്. ബിസിനസിന് പുറമേ ഇക്കാരണങ്ങള്‍ കൊണ്ടാണ് ചിത്രത്തിന് ഓഡിയോ ലോഞ്ച് നടത്താനും, പുലര്‍ച്ചെ പ്രദര്‍ശനം നടത്താനും അനുമതി നല്‍കാതിരുന്നതെന്ന് വിമര്‍ശനമുണ്ട്




