
വിനയ് ഫോര്‍ട്ടിനെ നായകനാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന ‘സോമന്റെ കൃതാവ്’ വെള്ളിയാഴ്ച തിയേറ്റുകളില്‍ എത്തും. മുഴുനീള കോമഡി എന്റര്ട്രെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ കുട്ടനാട്ടുകാരനായ കൃഷി ഓഫീസറുടെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് എത്തുന്നത്. കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബിലയാണ് നായിക. രോഹിത് നാരായണൻ ആണ് സംവിധാനം.

തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേര്‍ത്തല, നിയാസ് നര്‍മ്മകല, സീമ ജി നായര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ, ചിത്രത്തിലെ നാടൻ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിലൂടെ തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ഓണ്‍ സ്റ്റേജ് സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം, മാസ്റ്റര്‍ വര്‍ക്സ് സ്റ്റുഡിയോസ് മിഥുൻ കുരുവിള, രാഗം മൂവീസ് രാജു മല്ല്യത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്നു. ‘ഉണ്ട’, ‘സൂപ്പര്‍ ശരണ്യ’ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഛായാഗ്രാഹണം നിര്‍വഹിച്ച സുജിത്ത് പുരുഷൻ ആണ് ഛായാഗ്രാഹണം.




