
ചന്ദ്രമുഖി 2′- ന്റെ ആദ്യദിന കളക്ഷന്‍ കണക്ക് പുറത്ത് വന്നു. ചിത്രം ആദ്യദിനത്തില്‍ 8.25 കോടി തീയറ്ററില്‍ നിന്നും നേടിയെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ തമിഴ് 5.58 കോടി കളക്ഷന്‍ നേടിയപ്പോള്‍. തെലുങ്ക് പതിപ്പ് 2.5 കളക്ഷന്‍ നേടി. ഹിന്ദി പതിപ്പ് 0.17 കോടി നേടിയെന്നാണ് സച്ച്‌നില്‍ക്.കോം റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവിധായകന്‍ പി.വാസു ഒരുക്കിയ ഹൊറര്‍ കോമഡി ചിത്രത്തില്‍ രാഘവ ലോറന്‍സ്, കങ്കണ, വടിവേലു എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്.

ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യദിന കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചന്ദ്രമുഖി 2 ഇറങ്ങിയത്. നേരത്തെ സെപ്റ്റംബര്‍ 15നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. അതിന് അനുയോജ്യമായി ഓഡിയോ റിലീസ് അടക്കം നടത്തിയിരുന്നു നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങളാല്‍ റിലീസ് മാറ്റുകയായിരുന്നു. എന്നാല്‍ രണ്ടാഴ്ചയ്ക്ക് അടുത്ത് റിലീസ് നീട്ടിട്ടും ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷനെ അത് ബാധിച്ചില്ലെന്നാണ് കണക്കുകള്‍ പറയുന്നത്.




