
ബോക്സോഫീസ് ഹിറ്റായ കാന്താര സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിനിമയുടെ ഷൂട്ടിങ് തീയ്യതി നിശ്ചയിച്ചതായാണ് റിപ്പോര്‍ട്ട്. ചിത്രത്തിലെ നായകനും സംവിധായകനുമായ ഋഷഭ് ഷെട്ടി തന്നെയാണ് ഈ കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

നവംബറിലോ ഡിസംബറിലോ ഷൂട്ടിംഗ് ആരംഭിക്കും… ഇപ്പോള്‍ ഞാൻ തിരക്കഥയുടെയും പ്രീപ്രൊഡക്ഷൻ ജോലികളുടെയും തിരക്കിലാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഋഷഭ് ഈ ചിത്രത്തിന് വേണ്ടി ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, കാന്താര സിനിമയില്‍ നിന്ന് വ്യത്യസ്തമായിരിക്കും ‘കാന്താര 2’ എന്നാണ് പറയപ്പെടുന്നത്. ഋഷഭ് ഷെട്ടിയുടെ ജന്മനാട്ടില്‍ മാത്രമാണ് കാന്താര സിനിമ ചിത്രീകരിച്ചത്. എന്നാല്‍ ഈ ‘കാന്താര 2’ സിനിമയില്‍ സ്വന്തം നാടിന് പുറമെ പലയിടത്തും ചിത്രീകരണം നടത്താനും പദ്ധതിയുണ്ടെന്നാണ് സൂചന.
19-ാം നൂറ്റാണ്ടില്‍ കാന്തപുരയില്‍ നടക്കുന്ന കഥയാണ് സിനിമയുടെ പശ്ചാത്തലം. ചിത്രം മലയാളത്തില്‍ തിയേറ്ററുകളിലേയ്ക്ക് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ്. ഒക്ടോബര്‍ 20ന് സിനിമ മലയാളത്തില്‍ റിലീസ് ചെയ്തത്. : ഗ്രീൻ ലേഡി…! പച്ചയില്‍ തിളങ്ങി ആലിയ ഭട്ട് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമ ബോക്സ് ഓഫീസിലെ പല റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു.
സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് കാന്താര സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്




