alternatetext

ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി

ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി
alternatetext
alternatetext

ആര്‍ആര്‍ആറിന്റെ ആഗോള വിജയത്തിന് ശേഷം മറ്റൊരു മാസ്റ്റര്‍പീസുമായി എസ്‌എസ് രാജമൗലി എത്തുന്നു. ഇന്ത്യൻ സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ ജീവിതമാണ് വെള്ളിത്തരയില്‍ അവതരിപ്പിക്കുന്നത്. ‘മെയ്ഡ് ഇൻ ഇന്ത്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ എസ്‌എസ് രാജമൗലി പ്രഖ്യാപിച്ചു. ദേശീയ പുരസ്‌കാര ജേതാവ് നിതിൻ കാക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

alternatetext

എക്‌സ് പ്ലാറ്റ് ഫോമില്‍ സിനിമയുടെ ടീസര്‍ രാജമൗലി പങ്കുവെച്ചിട്ടുണ്ട്. രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയയും വരുണ്‍ ഗുപ്തയും ചേര്‍ന്നാണ് ബയോപിക് നിര്‍മ്മിക്കുന്നത്. ആര്‍ആര്‍ആര്‍, ബാഹുബലി തുടങ്ങിയ വലിയ സിനിമകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച സംവിധായകനാണ് രാജമൗലി. റിപ്പോര്‍ട്ട് അനുസരിച്ച്‌, ഇന്ത്യൻ സിനിമയുടെ ഉദയവും പിന്നിട്ട പടവുകളും ചിത്രം വരച്ചുകാട്ടും.

വലിയ ക്യാൻവാസില്‍ ഇതിഹാസ സമാനമായാണ് ചിത്രം പുറത്തിറങ്ങുക. ‘സിനിമയെ കുറിച്ചുള്ള ആദ്യം വിവരണം കേട്ടപ്പോള്‍ തന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഒരു ബയോപിക് നിര്‍മ്മിക്കുന്നത് തന്നെ കഠിനമാണ്, എന്നാല്‍ ഇന്ത്യൻ സിനിമയുടെ പിതാവിനെക്കുറിച്ച്‌ എന്നത് അതിലും വെല്ലുവിളിയാണ്. എന്നാല്‍ ഇന്ത്യക്കാര്‍ അതിന് തയ്യാറാണ്… വളരെയധികം അഭിമാനം, രാജമൗലി ട്വീറ്റ് ചെയ്തു.