കത്തനാര്‍;സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്

കത്തനാര്‍;സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്
alternatetext

ജയസൂര്യ നായകനായി റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാര്‍ എന്ന ചിത്രത്തില്‍ സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡിലെ പ്രശസ്തനായ ആക്ഷൻ കൊറിയോഗ്രാഫര്‍ ജെ.ജെ. പാര്‍ക്ക്. ദ ലാസ്റ്റ് ഓഫ് അസ്, പ്രേ, ഷാഡ, ഡെഡ് പൂള്‍ 2 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ആക്ഷൻ ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട് ജെ.ജെ പാര്‍ക്ക് എന്ന ജംഗ്ജിൻ പാര്‍ക്ക്.

alternatetext

അതേ സമയം കത്തനാറിന്റെ തുടര്‍ ചിത്രീകരണം നാളെ കൊച്ചിയിലെ കൂനമ്മാവില്‍ ആരംഭിക്കും. തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയുടെ മലയാള അരങ്ങേറ്റം കൂടിയാണ് കത്തനാര്‍. ഇനി, 130 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. ശ്രീഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം