alternatetext

മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റര്‍; വൈറല്‍

മമ്മൂട്ടിയുടെ ഭ്രമയുഗം പോസ്റ്റര്‍; വൈറല്‍
alternatetext
alternatetext

സൂപ്പര്‍താരം മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായാ ഇന്നെല ഭ്രമയുഗം സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടു. ദുര്‍മന്ത്രവാദിയുടെ വേഷത്തിലാണ് താരം എത്തുന്നത്. സിനിമാപ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വയസനായ ദുര്‍മന്ത്രവാദിയായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

alternatetext

കറപുരണ്ട പല്ലുകളും നരച്ച താടിയും മുടിയും ഒപ്പം നിഗൂഢത നിറഞ്ഞ ചിരിയുമുള്ള മമ്മൂട്ടിയുടെ കഥാപാത്രമാണ് പോസ്റ്ററില്‍. ‘ഭൂതകാലം’ എന്ന ഹൊറര്‍ ചിത്രത്തിലൂടെ ശ്രദ്ധേയനായ രാഹുല്‍ സദാശിവനാണ് ഭ്രമയുഗം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വില്ലൻ വേഷത്തിലാകും മമ്മൂട്ടി എത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അര്‍ജുൻ അശോകൻ, സിദ്ധാര്‍ഥ് ഭരതൻ, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഷെഹനാദ് ജലാല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ്: ഷഫീക്ക് മുഹമ്മദ് അലി. ക്രിസ്റ്റോ സേവ്യര്‍ ആണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയും ഒറ്റപ്പാലത്തും പുരോഗമിക്കുകയാണ്. വൈ നോട്ട് സ്റ്റുഡിയോസ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് എന്നിവരുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് നിര്‍മാണം.