
നാലു മലയാള സിനിമകളാണ് ഓണ സീസണിൽ കേരളത്തിലെ തീയറ്ററുകളിലെത്തിയത്. ഒരു പള്ളി പെരുന്നാളിൽ നിന്നും തുടങ്ങുന്ന സിനിമ അവിടെ നടക്കുന്ന അടി തുടർന്ന് നടക്കുന്ന സംഭവങ്ങൾ ഫ്ലാഷ് ബാക്കുകൾ ഒരു ആഘോഷ മൂടാണ് RDX നമുക്ക് നൽകുന്നത് . അജഗജാന്തരവും തല്ലുമാലയും തന്ന കിക്കിന്റെ മുകളിലാണ് R D X എന്ന കിക്ക്

പോസിറ്റിവുകൾ…..
ചിത്രത്തിൽ തകർത്താടിയത് റോബർട്ട് ആണ് .ഷെയിം നിഗം തന്റെ കരിയറിൽ ബെസ്റ്റ് പെർഫോമൻസ് നൽകിയിട്ടുണ്ട്. വില്ലൻ ടീമിന്റെ ലീഡർ വിഷ്ണു അഗസ്ത്യ ഒരുപക്ഷേ ചില സീനുകളിൽ നായകന്മാരെക്കാൾ മുകളിലായിരുന്നു പെർഫോമൻസ്.മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാണെന്ന് വിഷ്ണു അഗസ്ത്യ തെളിയിച്ചു ഈ സിനിമയിലൂടെ ( നേരത്തെ ഓ ബേബിയിലും വിഷ്ണു ആഗസ്ത്യ തകർത്തഭിനയിച്ചിരുന്നു ). ഡോണി എന്ന കഥാപാത്രമായി തന്റെ എക്കാലത്തെയും സേഫ് സൈഡ്, പക്കാ ആക്ഷൻ ഹീറോ ആന്റണി വർഗീസ്, പുള്ളിയുടെ പഞ്ചുകൾ സിനിമയെ വേറൊരു ലെവലിൽ എത്തിക്കുന്നു.
സേവിയർ എന്ന കഥാപാത്രമായി നീരജ് മാധവ് നെഞ്ചക്ക് വെച്ചുള്ള ആക്സിഡന്റ് രംഗങ്ങളിലും തിളങ്ങി. ലാൽ, ബൈജു, ബാബു ആന്റണി, ഐമ എന്നിവരെല്ലാം തങ്ങളുടെ റോൾ മികവുറ്റതാക്കി. അൻവറിവന്റെ ആക്ഷൻ കൊറിയോഗ്രാഫിയും സാം.സി.എസ് ന്റെ BGM ഉം ചിത്രത്തെ മികച്ചതാക്കി.
നെഗറ്റീവ്സ്……
ഫ്ലാഷ് ബാക്ക് സീനുകൾ അല്പം ലാഗ് വരുത്തുന്നുണ്ട്.
ഇന്നലെ മാത്രം 145 ൽ അധികം സ്പെഷ്യൽ ഷോകൾAdd ചെയ്ത സിനിമ മൂന്നു കോടിയിലധികം കളക്ഷൻ നേടി മൂന്നുദിവസംകൊണ്ട് ഏഴ് കോടിയിലധികം കളക്ഷൻ നേടിയ മലയാള സിനിമ RDX 2023ലെ രോമാഞ്ചം 2018 ഇവയ്ക്ക് ശേഷമുള്ള മൂന്നാമത് ബ്ലോക്ക് ബസ്റ്ററിലേക്ക് കുതിക്കുന്നു
Rating-4 Star




