ബ്യൂട്ടിഫുള്‍ 2 ജയസൂര്യ ഉണ്ടാവില്ല

ബ്യൂട്ടിഫുള്‍ 2 ജയസൂര്യ ഉണ്ടാവില്ല
alternatetext

അനൂപ് മേനോൻ, വി. കെ. പ്രകാശ് കൂട്ടുകെട്ടില്‍ എത്തിയ ബ്യൂട്ടിഫുള്ളിന് രണ്ടാം ഭാഗം. ബ്യൂട്ടിഫുള്‍ 2 എന്ന് പേരിട്ട ചിത്രത്തിന് അനൂപ് മേനോൻ തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ബ്യൂട്ടിഫുള്ളില്‍ നായകനായി അഭിനയിച്ച ജയസൂര്യ രണ്ടാം ഭാഗത്തില്‍ ഉണ്ടാവില്ല. അനൂപ് മേനോൻ രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നുണ്ട്. ബ്യൂട്ടിഫുള്‍ കഴിഞ്ഞയുടൻ തന്നെ ഞാനും അനൂപ് മേനോനും കൂടി രണ്ടാം ഭാഗം ആലോചിച്ചു തുടങ്ങിയിരുന്നു. ഇപ്പോഴാണ് അതിന് അവസരം വന്നു ചേര്‍ന്നത്. ഇത്രയും ഇടവേള ആവശ്യവുമായിരുന്നെന്ന് വി.കെ.പ്രകാശ് പറഞ്ഞു.’ബ്യൂട്ടിഫുള്ളിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും.

alternatetext

എൻ.എം.ബാദുഷ, ആനന്ദ്കുമാര്‍, റിജു രാജൻ എന്നിവരാണ് ബാദുഷ പ്രൊഡക്ഷൻസ് ആൻഡ് യെസ് സിനിമാസ് കമ്ബനിയുമായി ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. ജോമോൻ ടി. ജോണ്‍ ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സംഗീതം രതീഷ് വേഗ. ഉണ്ണി മേനോൻ, സജിമോൻ, മൃദുല്‍ നായര്‍, വിനയ് ഗോവിന്ദ്, അജയ് മങ്ങാട്, ഹസ്സൻ വണ്ടൂര്‍, അജിത്.വി.ശങ്കര്‍, ജിസ്സൻ പോള്‍ എന്നിവരാണ് മറ്ര് അണിയറ പ്രവര്‍ത്തകര്‍.

2011ല്‍ അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ.പ്രകാശ് സംവിധാനം ചെയ്ത്, ജയസൂര്യ നായകനായി അഭിനയിച്ച്‌ കലാപരവും സാമ്ബത്തികവുമായ വിജയം നേടിയ ചിത്രമായിരുന്നു ബ്യൂട്ടിഫുള്‍. വ്യത്യസ്ഥമായ പ്രമേയവും അവതരണ ഭംഗിയും മികച്ച ഗാനങ്ങളും ചിത്രത്തെ ശ്രദ്ധേയമാക്കി. പി.ആര്‍. ഒ വാഴൂര്‍ ജോസ്.