ജവാനിലെ വ്യത്യസ്ത വേഷങ്ങള്‍ ഇതാ; ആരാധകര്‍ക്കായി പങ്കുവച്ച്‌ ഷാരൂഖ് ഖാന്‍

ജവാനിലെ വ്യത്യസ്ത വേഷങ്ങള്‍ ഇതാ; ആരാധകര്‍ക്കായി പങ്കുവച്ച്‌ ഷാരൂഖ് ഖാന്‍
alternatetext

ജവാനിലെ ഷാരൂഖും അദ്ദേഹത്തിന്റെ ലുക്കുകളും പ്രിവ്യൂവിന്റെ ലോഞ്ച് മുതല്‍ പ്രേക്ഷകരെ കൗതുകപ്പെടുത്തിയിരുന്നു. പ്രിവ്യൂ ഇതിനകം തന്നെ പ്രേക്ഷകര്‍ക്ക് ഇതുവരെ കാണാത്ത ഷാരൂഖ് ഖാന്റെ പുതിയ ആക്ഷൻ സിനിമയുടെ എല്ലാ ഫീലും നല്‍കിയിട്ടുണ്ടെങ്കിലും, ജവാന്റെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഘടകങ്ങളിലൊന്ന് ഷാരൂഖിന്റെ വിവിധ രൂപങ്ങളാണ്. ഓരോ മുഖത്തിനും പിന്നിലെ കഥയെക്കുറിച്ചുള്ള ആകാംക്ഷ വര്‍ധിപ്പിക്കുന്ന പോസ്റ്റര്‍ ആണ് ഇന്ന് ആരാധകര്‍ക്കായി അദ്ദേഹം പങ്കു വെച്ചിരിക്കുന്നത്.

alternatetext

ആറ്റ്ലീ യൂണിവേഴ്സില്‍ ഇതുവരെ കാണാത്ത വേഷപ്പകര്‍ച്ചയുമായി ഷാരൂഖ് എത്തുന്നത് കാണാൻ ഇനി കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരുന്നാല്‍ മതി. സെപ്റ്റംബര്‍ 7 ന് മൂന്നു ഭാഷകളിലായി ജവാൻ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും. റെഡ് ചില്ലിസ് എന്റര്‍ടൈൻമെന്റ് അവതരിപ്പിക്കുന്ന ജവാൻ ഡയറക്ടര്‍ ആറ്റ്ലീയുടെ ആദ്യ ബോളിവുഡ് സിനിമയാണ്. ഗൗരി ഖാനും ഗൌരവ് വര്‍മയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഗോകുലം മൂവീസ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ കേരള പ്രൊമോഷൻ: പപ്പറ്റ്‌ മീഡിയ