
കൊച്ചി : സുദിനം, പടനായകൻ, ബ്രിട്ടീഷ് മാര്‍ക്കറ്റ്, ത്രീ മെൻ ആര്‍മി, ബുള്ളറ്റ്, അപരന്മാര് നഗരത്തില്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ നിസ്സാര്‍ സംവിധാനം ചെയ്യുന്ന ഇരുപത്തിയേഴാമത്തെ സിനിമ ” ടൂ മെൻ ആര്‍മി “യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി.എസ്.കെ. കമ്മ്യൂണിക്കേഷൻ്റെ ബാനറില്‍കാസിം കണ്ടോത്ത് നിര്‍മ്മിക്കുന്ന ” ടൂ മെൻ ആര്‍മി ” യുടെ തിരക്കഥ സംഭാഷണം പ്രസാദ് ഭാസ്കരൻ എഴുതുന്നു.

ആവശ്യത്തിലധികം പണം കെട്ടിപ്പൂട്ടി വെച്ച് ഒറ്റയ്ക്ക് ജീവിക്കുന്ന ഒരാള്‍.ആ പണത്തില്‍ കണ്ണുവച്ചെത്തുന്ന മറ്റൊരാള്‍. ഈ രണ്ട് കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളാണ് “ടൂ മെൻ ആര്‍മി”യില്‍ നിസാര്‍ ദൃശ്യവല്‍ക്കരിക്കുന്നത്.ഇന്ദ്രൻസ്, ഷാഹിൻ സിദ്ദിഖ് എന്നിവരാണ് ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൈലാഷ്,സുബ്രഹ്മണ്യൻ ബോള്‍ഗാട്ടി,തിരുമല രാമചന്ദ്രൻ,അജു.വി.എസ്,സുജൻ കുമാര്‍,ജയ്സണ്‍ മാര്‍ബേസില്‍,സതീഷ് നടേശൻ,സ്നിഗ്ധ,ഡിനി ഡാനിയേല്‍,അനു ജോജി, രമ മോഹൻദാസ് തുടങ്ങിയവരാണ് മറ്റു നടീനടന്മാര്. തികച്ചും വ്യത്യസ്തമായ പ്രമേയത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കനകരാജ് നിര്‍വ്വഹിക്കുന്നു.
ആന്റണി പോള്‍ എഴുതിയ വരികള്‍ക്ക് അജയ് ജോസഫ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ കണ്ട്രോളര്-ഷാജി പട്ടിക്കര,എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍,ഷിയാസ് മണോലില്‍, എഡിറ്റിംഗ്-ടിജോ തങ്കച്ചൻ, കലാസംവിധാനം- വത്സൻ, മേക്കപ്പ്-റഹിം കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം- സുകേഷ് താനൂര്‍, സ്റ്റില്‍സ്-അനില്‍ പേരാമ്ബ്ര,അസ്സോസിയേറ്റ് ഡയറക്ടര്‍-റസല്‍ നിയാസ്,സംവിധാന സഹായികള്‍-കരുണ്‍ ഹരി, പ്രസാദ് കേയത്ത്പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- എൻ.കെ.ദേവരാജ്,പി ആര് ഒ : എ എസ് ദിനേശ്.




