alternatetext

പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു

പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു
alternatetext
alternatetext

അമിത് ചക്കാലക്കല്‍, സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു, ആദര്‍ശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്ബ്യാര്‍, അലീന എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രാവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ്തു.

alternatetext

പത്മരാജന്റെ കഥയെ അവലംബമാക്കി നവാസ് അലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം സിഇറ്റി സിനിമാസിന്റെ ബാനറില്‍ തകഴി രാജശേഖരൻ ആണ് നിര്‍വഹിക്കുന്നത്. തിരുവനന്തപുരത്തും പരിസര പ്രദേശത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ പ്രാവ് സെപ്റ്റംബര്‍ 15നു തിയേറ്ററുകളിലേക്കെത്തും. വേഫേറെര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.

ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബികെ ഹരിനാരായണൻ, സംഗീതം : ബിജി ബാല്‍, പ്രൊഡക്ഷൻ ഡിസൈനര്‍ : അനീഷ് ഗോപാല്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ : ഉണ്ണി കെആര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : എസ് മഞ്ജുമോള്‍, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ : ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനര്‍ : കരുണ്‍ പ്രസാദ്, സ്റ്റില്‍സ് : ഫസ ഉള്‍ ഹഖ്, ഡിസൈൻസ് : പനാഷേ, പിആര്‍ഓ: പ്രതീഷ് ശേഖര്‍. എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍
.