28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചു.

 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചു.
alternatetext

സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എൻട്രികള്‍ ക്ഷണിച്ചതായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

alternatetext

മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സിനിമകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി സെപ്തംബര്‍ 11 ആണ്. 2022 സെപ്റ്റംബര്‍ ഒന്നിനും 2023 ആഗസ്ത് 31നുമിടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക.

iffk.in എന്ന വെബ്സൈറ്റ് മുഖേനയാണ് എൻട്രികള്‍ സമര്‍പ്പിക്കേണ്ടത്. അന്താരാഷ്ട്ര മത്സസര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിലേക്കാണ് എൻട്രികള്‍ സമര്‍പ്പിക്കേണ്ടത്.