
തിരുവനന്തപുരം : മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച തന്മയ സോളിനെ നിത്യഹരിത കൾച്ചറൽ ആൻറ് ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു.സൊസൈറ്റി പ്രസിഡന്റ് റഹിം പനവൂർ ഉപഹാരം നൽകി . സൊസൈറ്റി രക്ഷാധികാരിയും ചലച്ചിത്ര, ടിവി നടനുമായ വഞ്ചിയൂർ പ്രവീൺകുമാർ, കവിയും സൊസൈറ്റി അംഗവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ, ഗായകൻ കെ . എസ്. ദാസ്, എഴുത്തുകാരൻ അനിൽ നെടുങ്ങോട് എന്നിവർ പൊന്നാട ചാർത്തി.

സെബാസ്റ്റ്യൻ ജൂലിയൻ, രമേഷ്ബിജു ചാക്ക, ശ്രീനിവാസൻ വിതുര,ആർ. കെ. അനിൽകുമാർ, പ്രവീൺ ഏണിക്കര, സലിൽ എസ്. നായർ, സരിത രാജീവ്, ആതിര എം. എസ്, അഖില.പി, അഖിൽ,അർച്ചന രമേഷ്ബിജു,വിവേക് എ. ആർതുടങ്ങിയവർ സംബന്ധിച്ചു




