alternatetext

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്
alternatetext
alternatetext

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന പ്രഭാസ് ചിത്രം സലാറിന്റെ ടീസര്‍ പുറത്ത്. ജൂലൈ 6 വ്യാഴാഴ്ച രാവിലെ 5.12നാണ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെ ടീസര്‍ പുറത്തുവിട്ടത്. ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിടുന്നു എന്നതിന് കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചില യൂട്യൂബര്‍മാരും പ്രേക്ഷകരും.

alternatetext

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫും സലാറും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ കാണിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കെജിഎഫ് 2 ക്ലൈമാക്സില്‍ റോക്കി ഭായി സ്വര്‍ണ്ണത്തിനൊപ്പം കടലില്‍ മുങ്ങിപോകുന്ന രംഗത്തില്‍ കാണിക്കുന്ന ക്ലോക്കിലെ സമയം 5.12 ആണ്. എന്നാല്‍ കെജിഎഫ് പോലെ ഒരു മാസ് ആക്ഷന്‍ പടമാണ് എന്ന സൂചനയാണ് ചിത്രത്തിന്‍റെ ടീസര്‍ നല്‍കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ പൃഥ്വിരാജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പൃഥ്വിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര് എന്നത് നേരത്തെ വന്നതാണ്. കെജിഎഫ്, കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്