alternatetext

 എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഒരു ജാതി ജാതകം’.

ഒരു ജാതി ജാതകം
alternatetext
alternatetext

കൊച്ചി: അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിന്റെ കലാപരവും സാമ്ബത്തികവുമായ വിജയത്തിനു ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം’. വര്‍ണ്ണ ചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ജൂലൈ ഒമ്ബത് ഞായറാഴ്ച്ച കൊച്ചിയില്‍ ആരംഭിക്കുന്നു. കണ്ണൂരാണ് ഈ ചിത്രത്തിൻ്റെ മറ്റൊരു പ്രധാന ലൊക്കേഷൻ. കൊച്ചിയിലും കണ്ണൂരിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂര്‍ത്തിയാകും.

alternatetext

ബേസില്‍ ജോസഫ് സംവിധാനം ചെയ്ത് ഏറെ വിജയം നേടിയ ‘ഗോദ’ എന്ന ചിതത്തിന് തിരക്കഥ രചിച്ച രാകേഷ് മണ്ടോടിയാണ് ഈ ചിത്രത്തിനു തിരക്കഥ രചിക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തില്‍ ശ്രീനിവാസൻ, അജു വര്‍ഗീസ്, മൃദുല്‍ നായര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇവര്‍ക്കു പുറമേ നിരവധി പ്രമുഖ താരങ്ങളും ഏതാനും പുതുമുഖങ്ങളും ഈ ചിതത്തില്‍ അണിനിരക്കുന്നു.

നാട്ടിലെ മഹല്ലുകാരില്‍ നിന്നും ക്രൂരമായ വിവേചനം: പുതൂര്‍ ജമാഅത്തിലെ വിലക്കിനെതിരെ സംവിധായകന്‍ മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഗുണ ബാലസുബ്രഹ്മണ്യം ഈണം പകര്‍ന്നിരിക്കുന്നു. വിശ്വജിത്ത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം, കലാസംവിധാനം – ജോസഫ് നെല്ലിക്കല്‍, മേക്കപ്പ് – ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം – സുജിത് മട്ടന്നൂര്‍, ക്രിയേറ്റീവ് കോണ്‍ട്രി ബ്യൂട്ടര്‍ – സുരേഷ് ഇരിങ്ങല്‍, നിര്‍മ്മാണ നിര്‍വഹണം – ഷെമീജ് കൊയിലാണ്ടി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – സൈനുദ്ദീൻ. വാഴൂര്‍ ജോസ്.